representational image

പുലിയുടെ രൂപസാദൃശ്യമുള്ള ജീവിയെ കണ്ടത് ഭീതി പരത്തി

പന്തളം: പുലിയുടെ രൂപസാദൃശ്യമുള്ള ജീവിയെ കണ്ടത് നാട്ടുകാരിൽ ഭീതി പരത്തി. ചൊവ്വാഴ്ച രാത്രിയോടെ ചേരിക്കൽ മന്നം ആയുർവേദ കോളജ് പരിസരത്താണ് ജീവിയെ പരിസരവാസികൾ കണ്ടത്. സംഘടിച്ച നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

ബുധനാഴ്ച രാവിലെയും സംഭവസ്ഥലത്ത് നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. വിശാലമായ കരിങ്ങാലി പുഞ്ചക്കരിയിലാണ് ഈ പ്രദേശം. കാട്ടുപൂച്ചയാകാമെന്ന് കരുതുന്നു. എന്നാൽ, ഇത്തരത്തിൽ ഒരു ജീവിയെ കണ്ടതായി ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് റാന്നി ഫോറസ്റ്റ് ഓഫിസ് അധികൃതർ അറിയിച്ചു.

Tags:    
News Summary - Seeing a tiger-like creature spread fear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.