ക്വാറം തികഞ്ഞില്ല; തോട്ടപ്പുഴശ്ശേരിയിൽ സി.പി.എം അവിശ്വാസം പരിഗണിച്ചില്ല

കോഴഞ്ചേരി: തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ സി.പി.എം നല്‍കിയ അവിശ്വാസം ക്വോറം തികയാത്തതിനാല്‍ പരിഗണിച്ചില്ല.വ്യാഴാഴ്ച രാവിലെ പ്രസിഡന്റിനെതിരെയും ഉച്ചക്ക് 12.30ന് വൈസ് പ്രസിഡന്റിനുമെതിരെയുമാണ് അവിശ്വാസം ചര്‍ച്ചക്കെടുക്കാനിരുന്നത്. 13 അംഗങ്ങളില്‍ ആറുപേര്‍ മാത്രമാണ് എത്തിയിരുന്നത്. യു.ഡി.എഫ് -3, എല്‍ഡി.എഫ് -5, ബി.ജെ.പി -3, കോണ്‍ഗ്രസ് വിമതന്‍ -1, സി.പി.എം വിമതന്‍ -1 എന്നിങ്ങനെയാണ് കക്ഷി നില.

സി.പി.എം വിമതനായ സി.എസ്. ബിനോയി പ്രസിഡന്റും കോണ്‍ഗ്രസ് വിമതയായി വിജയിച്ച ഷെറിന്‍ റോയി വൈസ് പ്രസിഡന്റുമായുള്ള ഭരണത്തിന് എല്‍.ഡി.എഫ് അംഗങ്ങള്‍ ഒഴികെയുള്ളവരുടെ പിന്തുണ ഉണ്ടായിരുന്നു. സി.പി.എമ്മിലെ ആര്‍. കൃഷ്ണകുമാര്‍, സിസിലി തോമസ്, കെ. അജിത, റെന്‍സിന്‍ കെ. രാജന്‍, റീന തോമസ് എന്നിവരോടൊപ്പം മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് അംഗവുമായ ടി.കെ. രാമചന്ദ്രന്‍ നായരും പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ യോഗത്തിന് എത്തിയിരുന്നു.

ബി.ജെ.പിയിലെ രശ്മി ആര്‍. നായര്‍, കെ. പ്രദീഷ്, അനിത ആര്‍. നായര്‍ എന്നിവരും കോണ്‍ഗ്രസിലെ ലത ചന്ദ്രന്‍, ജെസി മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയ്, വൈസ് പ്രസിഡന്റ് ഷെറിന്‍ റോയി എന്നിവര്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നു.ബി.ജെ.പിയുടെ കൂടി പിന്തുണയുള്ളതിനാല്‍ സി.എസ്. ബിനോയിയെയും ഷെറിനെയും പുറത്താക്കാനുള്ള അവിശ്വാസ നീക്കത്തിന് കോണ്‍ഗ്രസിന്റെ ഔദ്യോഗിക പിന്തുണയുമുണ്ടായിരുന്നു.

അ​വി​ശ്വാ​സം ഒഴിവായത്​ ര​ണ്ടാം ത​വ​ണ

ക്വോ​റം തി​ക​യാ​ത്ത​തി​ന്റെ പേ​രി​ല്‍ ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് തോ​ട്ട​പ്പു​ഴ​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ അ​വി​ശ്വാ​സം പ​രി​ഗ​ണി​ക്കാ​തെ പോ​കു​ന്ന​ത്. ആ​റു മാ​സം മു​മ്പ് സി.​പി.​എം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​മാ​ണ്​ ക്വോ​റം തി​ക​യാ​തി​രു​ന്ന​തി​നാ​ൽ ഒഴിവാ​യ​ത്.ഇ​ത്ത​വ​ണ കോ​ണ്‍ഗ്ര​സ് അം​ഗ​ങ്ങ​ളു​ടെ കൂ​ടി പി​ന്തു​ണ പ്ര​തീ​ക്ഷി​ച്ചാ​ണ് സി.​പി.​എം അ​വി​ശ്വാ​സം കൊ​ണ്ടു​വ​ന്ന​തെ​ങ്കി​ലും ഒ​രാ​ൾ മാ​ത്ര​മാ​ണ്​ പി​ന്താ​ങ്ങി​യ​ത്.

എ​ന്നാ​ല്‍, സി.​പി.​എ​മ്മി​ലെ ഒ​രം​ഗ​ത്തി​നെ പ്ര​സി​ഡ​ന്റാ​ക്കു​ന്ന​തി​നോ​ട് യോ​ജി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ര​ണ്ട് വ​നി​ത അം​ഗ​ങ്ങ​ളും സ്വീ​ക​രി​ച്ച​ത്. കെ.​പി.​സി.​സി​യു​ടെ തീ​രു​മാ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സി.​പി.​എം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ഡി.​സി.​സി കോ​ണ്‍ഗ്ര​സ് പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ള്‍ക്ക് വി​പ്പ് ന​ല്‍കി​യി​രു​ന്നു.

’പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന’

സാ​ധാ​ര​ണ​ക്കാ​രാ​യ ത​ന്നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഷെ​റി​ന്‍ റോ​യി​യെ​യും മു​ന്ന​ണി​ക​ളി​ലെ ചി​ല​ർ​ക്ക്​ അം​ഗീ​ക​രി​ക്കാ​നാ​കാ​ത്ത​താ​ണ് തു​ട​ര്‍ച്ച​യാ​യ അ​വി​ശ്വാ​സ​ത്തി​നു പി​ന്നി​ലെ​ന്ന് പ്ര​സി​ഡ​ന്റ് സി.​എ​സ്. ബി​നോ​യി.

മു​ന്‍ പ്ര​സി​ഡ​ന്റു​മാ​ര്‍ കൂ​ടി​യാ​യ ര​ണ്ടു​പേ​രു​ടെ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഫ​ല​മാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യം. എ​ന്തു കാ​ര​ണം​കൊ​ണ്ടാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നു​പോ​ലും വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.ര​ണ്ട് ത​വ​ണ​യും അ​വി​ശ്വാ​സ​ത്തെ അ​തി​ജീ​വി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം നേ​ടാ​നാ​യ​തു കൊ​ണ്ടാ​ണെ​ന്നും പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞു.

Tags:    
News Summary - quorum is not perfect; did not consider CPMs no-confidencein Thottapuzhassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.