പത്തനംതിട്ട: കോവിഡ്, പ്രളയം, ശക്തമായ മഴ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലും തീര്‍ഥാടനത്തിന് എത്തുന്ന അയ്യപ്പഭക്തര്‍ക്ക് പരമാവധി സൗകര്യം ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.പത്തനംതിട്ട കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിലെ ശബരിമല ഹബിെൻറ പ്രവര്‍ത്തന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് തീര്‍ഥാടകര്‍ക്ക് മറ്റു ജില്ലകളില്‍നിന്ന് പത്തനംതിട്ട വഴി പമ്പക്ക് സര്‍വിസ് നടത്തിയിരുന്ന ബസുകള്‍ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ സര്‍വിസ് അവസാനിപ്പിക്കും. ഈ ബസുകളില്‍ വരുന്ന തീർഥാടകര്‍ക്ക് പത്തനംതിട്ട കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിലെ ശബരിമല ഹബില്‍ രണ്ടുമണിക്കൂര്‍ സമയം വിശ്രമിക്കാന്‍ അവസരമുണ്ട്. തുടര്‍ന്ന് പത്തനംതിട്ട-പമ്പ കണക്ട് ബസുകളില്‍ യാത്ര ചെയ്യാനുമുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ശബരിമല തീര്‍ഥാടകര്‍ക്ക് വിരിെവക്കുന്നതിനുള്ള വിശ്രമകേന്ദ്രം, ഇ.എം.എസ് കോഓപറേറ്റിവ് ഹോസ്പിറ്റലിെൻറ മെഡിക്കല്‍ എയ്ഡ് പോസ്റ്റ്, കഫേ കുടുംബശ്രീ കെ.എസ്.ആര്.ടി.സി കാൻറീന് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
ഇ.എം.എസ് സഹകരണ ആശുപത്രി ചെയര്മാന് പ്രഫ. ടി.കെ.ജി. നായര്‍, കൗണ്‍സിലര്‍ സുമേഷ് ബാബു, എ.ടി.ഒ ആര്. ഉദയകുമാര്‍, പമ്പ സ്പെഷല്‍ എ.ടി.ഒ അജിത്കുമാര്‍, കെ.എസ്.ആര്.ടി.സി ജില്ല മെക്കാനിക്കല്‍ മാനേജര്‍ ആര്. ഹരികൃഷ്ണന്, പമ്പ നോഡല്‍ ഓഫിസര്‍ ജി. അജിത്കുമാര്‍, കെ.എസ്.ആര്.ടി.സി ട്രേഡ് യൂനിയന്‍ നേതാക്കളായ ജി. ഗിരീഷ്കുമാര്‍, ആര്. അജി, പി.ആര്. സന്തോഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി നൗഷാദ് കണ്ണങ്കര, ഇ.എം.എസ് സഹകരണ ആശുപത്രി സെക്രട്ടറി അലന് മാത്യു, ഡോ.കെ.ജി. സുരേഷ്, കുടുംബശ്രീ ജില്ല കോഓഡിനേറ്റര്‍ മണികണ്ഠന് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.