മല്ലപ്പള്ളി: ബ്ലോക്കുതല ആഞ്ഞിലിത്താനം ഗവ. മോഡൽ ന്യൂ എൽ.പി സ്കൂളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി അംഗം സി.എൻ. മോഹനൻ അധ്യക്ഷതവഹിച്ചു. കുന്നന്താനം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രഫ. എം.കെ. മധുസൂധനൻ നായർ, പഞ്ചായത്ത് അംഗങ്ങൾ ഗ്രേസി മാത്യു, വി.ജെ. റെജി, മല്ലപ്പള്ളി എ.ഇ.ഒ എം.ആർ. സുരേഷ്, സ്കൂൾ ഹെഡ്മിസ്ട്രസ് മേരി തോമസ്, മല്ലപ്പള്ളി ബി.പി.സി വി. അമ്പിളി, സ്റ്റാഫ് സെക്രട്ടറി കെ.കെ. രാജൻ എന്നിവർ പങ്കെടുത്തു. കോട്ടാങ്ങൽ: ഗവ. എൽ.പി സ്കൂളിൽ നടന്ന പഞ്ചായത്ത് പ്രസിഡന്‍റ് ബിനു ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് യൂനുസ് അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ ദിപ്തി ദാമോദരൻ നവാഗതരെ സ്വാഗതംചെയ്തു. പ്രഥമാധ്യാപിക രശ്മി സി.നായർ, വാർഡ് അംഗം നീന മാത്യു, വികസന സമിതി ചെയർമാൻ എം.കെ.എം. ഹനീഫ, കൺവീനർ ഇ.കെ. അജി, വി.എച്ച്. സാജിത്, ലത രാമകൃഷ്ണൻ, വത്സമ്മ പെരുമ്പെട്ടി എന്നിവർ സംസാരിച്ചു. ഫോട്ടോ: കോട്ടാങ്ങൽ ഗവ. എൽ.പി സ്കൂളിൽ നടന്ന പഞ്ചായത്ത് പ്രസിഡന്‍റ് ബിനു ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.