വിരമിക്കൽ യാത്ര ആനവണ്ടിയിൽ box storyyyyyyyyyyyyyy പൊൻകുന്നം: കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥന്‍റെ വിരമിക്കൽ യാത്ര കെ.എസ്.ആർ.ടി.സി ബസിൽ. പൊൻകുന്നം കെ.എസ്.എഫ്.ഇയിലെ അസി. മാനേജർ കെ.വി. പ്രസാദ്ചന്ദ്രന്‍റെ ആനവണ്ടിയെ കൂടെക്കൂട്ടിയത്. ചൊവ്വാഴ്ച വൈകീട്ട് ഓഫിസിലെ യാത്രയയപ്പ് കഴിഞ്ഞ് പൊൻകുന്നത്ത് നിന്ന് മുണ്ടക്കയം അമരാവതിയിലെ വീട്ടിലേക്ക് പ്രസാദ് ചന്ദ്രനൊപ്പം സഹപ്രവർത്തകരും മുമ്പ് ജോലിചെയ്ത ഓഫിസുകളിലെ സഹപ്രവർത്തകരും ചേർന്നു. പൊൻകുന്നം ഡിപ്പോയിലെ ബസാണ് പണമടച്ച് യാത്രക്ക് തെരഞ്ഞെടുത്തത്. സ്‌നേഹവിരുന്നിൽ പങ്കെടുത്ത് എല്ലാവരുടെയും മടക്കയാത്രയും ഇതേ ബസിലായിരുന്നു. ---------------- KTL VZR 6 Retirement KSRTC ചിത്രവിവരണം പ്രസാദ് ചന്ദ്രൻ വീട്ടിലേക്ക് സഹപ്രവർത്തകർക്കൊപ്പം പൊൻകുന്നത്ത് നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര തിരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.