പത്തനംതിട്ട: പാവങ്ങളുടെ സാമൂഹിക സുരക്ഷ പെൻഷൻ നൽകാനും മൈലപ്ര സർവിസ് സഹകരണ ബാങ്കിൽ പണമില്ല. സർക്കാർ ഫണ്ട് അനുവദിച്ചതാണെങ്കിലും ബാങ്ക് നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം പെൻഷൻ വിതരണം ചെയ്യാനും ബാങ്കിന് കഴിയാത്ത സ്ഥിതിയാണ്.
മാസങ്ങളായി പെൻഷൻ ലഭിക്കാതായതോടെ പെൻഷൻകാർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ബാങ്ക് ജീവനക്കാർ പെൻഷൻകാരുടെ വീടുകളിൽ എത്തി പെൻഷൻ നൽകുകയായിരുന്നു. തിങ്കളാഴ്ച കെ.എസ്.ആർ.ടി.സിയിലെ പെൻഷൻകാർക്കും പണം കിട്ടാതായതോടെ ബാങ്കിൽ വലിയ ബഹളമായിരുന്നു.
നൂറുകണക്കിന് പെൻഷൻകാരാണ് ഈ നിലയിൽ ദുരിതം അനുഭവിക്കുന്നത്. മരുന്നുവാങ്ങാൻ പോലും പണമില്ലാതെ ഇവർ വിഷമിക്കുകയാണ്. ഇതിൽ ഗുരുതര രോഗംബാധിച്ചവരുമുണ്ട്. സഹകരണ ബാങ്ക് മുഖേന പെൻഷൻ ലഭിക്കുന്നവരൊക്കെ അക്കൗണ്ട് മാറ്റാൻ അപേക്ഷനൽകിക്കൊണ്ടിരിക്കുകയാണ്.
തിങ്കളാഴ്ചയും പണം ആവശ്യപ്പെട്ട് നിരവധി നിക്ഷേപകർ ബാങ്കിൽ എത്തിയിരുന്നു. മാസങ്ങളായി ഈ സ്ഥിതി തുടരുകയാണ്. ഏറെനേരം കാത്തിരുന്നശേഷം നിരാശരായി മടങ്ങും. ജീവനക്കാരുമായി വാക്കുതർക്കവും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.