കോന്നി: അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ ആവണിപ്പാറ ഗിരിജൻ ട്രൈബൽ ഉന്നതിയിൽ കാട്ടാനകളുടെ ശല്യം രൂക്ഷം. ഇരുചക്ര വാഹനങ്ങൾ കാട്ടാന തകർത്തു. ഉന്നതിയിലെ സതീശൻ, സത്യൻ, സജീവ്, വാസു, മിനി തുടങ്ങിയവരുടെ സ്‌കൂട്ടറുകളും ബൈക്കുകളുമാണ് കാട്ടാന തകർത്തത്. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം.
അച്ചൻകോവിൽ നദിക്ക് അക്കരെ കരയിലാണ് ഉന്നതി സ്ഥിതി ചെയ്യുന്നത്. എന്നാൽ, മറുകരയിലേക്ക് കടന്നു ചെല്ലാൻ പാലമോ മറ്റ് സൗകര്യമോ ഇല്ല. അതിനാൽ ഇക്കരെ കരയിൽ വാഹനം വെച്ചിട്ടാണ് ഇവർ പോകുന്നത്. ഈവാഹനങ്ങളാണ് കാട്ടാനകൾ തകർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.