പാസില്ലാതെ തമിഴ്നാട്ടിലേക്ക്കടത്താൻ ശ്രമിച്ച തടി പിടികൂടി

കോന്നി: പാസില്ലാതെ തമിഴ്നാട്ടിലേക്ക് കടത്താൻ ശ്രമിച്ച തേക്ക് തടികൾ വനംവകുപ്പ് പിടികൂടി. കോന്നി വനം ഡിവിഷനിലെ കുമ്മണ്ണൂർ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി സുന്ദരന്‍റെ നേതൃത്വത്തിലുള്ള വനപാലകസംഘം നടത്തിയ അന്വേഷണത്തിലാണ് തടികൾ പിടിച്ചെടുത്തത്. കൊല്ലം തേവലക്കര വില്ലേജിൽ മണ്ടക്കാട്ടുകര ഭാഗത്തുവെച്ചാണ് വാഹനം പിടികൂടിയത്.

എട്ടുലക്ഷം രൂപ വിലവരുന്ന 15 ക്യുബിക് മീറ്റർ തടിയാണ് കടത്താൻ ശ്രമിച്ചത്. നാഷനൽ പെർമിറ്റ് ലോറിയിലായിരുന്നു തടികൾ കടത്തിയത്. ഡ്രൈവർ കൊല്ലം സ്വദേശി നിസാമുദ്ദീനെയും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. കച്ചവടക്കാരായ കരുനാഗപ്പള്ളി സ്വദേശി സജീർ, അബ്ദുൽ വഹാബ് എന്നിവർ ഒളിവിലാണ്. മുമ്പും ഇത്തരത്തിൽ ഇവർ തടികൾ കടത്തിയതായും വനപാലകർ പറഞ്ഞു.

70മൂട് തേക്ക്തടികൾ ഉണ്ടെന്നാണ് നിലവിലെ കണക്ക്. എത്രത്തോളം തേക്ക് തടികൾ മുറിച്ചുകടത്തി എന്നതിനെക്കുറിച്ച് വനംവകുപ്പ് അന്വേഷണം നടത്തിവരുന്നതായും അധികൃതർ പറഞ്ഞു.

Tags:    
News Summary - An attempt was made to smuggle timber into Tamil Nadu without a pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.