പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് 5170 ഉ​ദ്യോ​ഗ​സ്ഥ​ര്‍

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക്​ 5170 ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ച് ക​ല​ക്ട​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍ ഉ​ത്ത​ര​വാ​യി. പോ​ളി​ങ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ര​ണ്ടാം​ഘ​ട്ട റാ​ൻ​ഡ​മൈ​സേ​ഷ​ന്‍ പൊ​തു​നി​രീ​ക്ഷ​ക​ന്‍ അ​രു​ണ്‍കു​മാ​ര്‍ കേം​ഭ​വി​യു​ടെ സാ​നി​ധ്യ​ത്തി​ല്‍ ക​ല​ക്ട​റേ​റ്റി​ല്‍ ന​ട​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​യ​മ​ന ഉ​ത്ത​ര​വു​ക​ള്‍ അ​ത​ത് സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍ ഡൗ​ണ്‍ലോ​ഡ് ചെ​യ്ത് പോ​ളി​ങ്​ ഡ്യൂ​ട്ടി​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് ന​ല്‍ക​ണം.

ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് ഏ​പ്രി​ല്‍ ഒ​മ്പ​ത്, 11, 12, 13 തീ​യ​തി​ക​ളി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം ന​ല്‍കും. നി​യ​മ​ന ഉ​ത്ത​ര​വ് കൈ​പ്പ​റ്റി പ​രി​ശീ​ല​ന​ത്തി​ന് ഹാ​ജ​രാ​ക്കാ​ത്ത ജീ​വ​ന​ക്കാ​രു​ടെ പേ​രി​ല്‍ 1951ലെ ​ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​പ്ര​കാ​ര​മു​ള്ള ശി​ക്ഷാ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - In Pathanamthitta district For election duty 5170 employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.