പത്തനംതിട്ട: കോവിഡ് ഭീഷണി നിലനിൽക്കുേമ്പാഴും മിക്ക ഹോട്ടലുകളിലും ബേക്കറികളിലും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് പരാതി. കൈയുറ ധരിക്കാതെയാണ് ഭക്ഷണസാധനങ്ങൾ എടുത്തുനൽകുന്നത്.
ജീവനക്കാരിൽ പലരും മാസ്കും ധരിക്കാറില്ല. ധരിച്ചാൽ തന്നെ മൂക്ക് പുറത്തായിരിക്കും. ഒറ്റ തവണ ഉപയോഗിക്കുന്ന കപ്പുകളും പല ഹോട്ടലുകളിലും ഉപയോഗിക്കുന്നില്ല. പൊതുജനങ്ങളുടെ പരാതി ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയപ്പോൾ ചില ഹോട്ടലുകളും ബേക്കറികളും വൃത്തിഹീനമായി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
തുടർന്ന്, ഒരാഴ്ചക്കകം ഹോട്ടലുകളുടെ അടുക്കളയും മറ്റും വൃത്തിയാക്കാൻ നിർദേശം നൽകി. ചിലയിടത്ത് പഴകിയ ഭക്ഷണ സാധനങ്ങൾ വിൽക്കുന്നുവെന്ന പരാതിയുമുണ്ട്. കടകൾ അണുവിമുക്തമാക്കുന്നതിലും വേണ്ടത്ര ശ്രദ്ധയില്ല. ഡിസ്പോസിബിൾ പ്ലേറ്റുകളും ഗ്ലാസുകളും മിക്ക ഹോട്ടലുകളിലും അപ്രത്യക്ഷമായി. ദിനം പ്രതി ഉറവിടം അറിയാത്ത കോവിഡ് ബാധിതരുടെ എണ്ണം പെരുകുന്നതിൽ ഹോട്ടലുകൾ മുഖ്യപങ്ക് വഹിക്കുന്നുവെന്ന് മുഖ്യമന്ത്രി നേരത്തേ മുന്നറിയിപ്പ് നൽകിയതാണ്. എന്നിട്ടും ആരോഗ്യവകുപ്പ് നടപടിയെടുക്കാൻ മടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.