കുറുനരി ശല്യം രൂക്ഷമാകുന്നു

തിരുവല്ല : ജനജീവിതത്തിന് ഭീഷണിയായി ഓതറയിൽ കുറുനരി ശല്യം രൂക്ഷമാകുന്നു. ഓതറയിലെ മതിയം ചിറ, ഗാനം ജംഗ്ഷൻ എന്നിവിടങ്ങളിലാണ് കഴിഞ്ഞ രണ്ടാഴ്ചക്കാലമായി കുറുനരി ശല്യം രൂക്ഷമായിരിക്കുന്നത്.

സന്ധ്യ കഴിയുമ്പോൾ പല സ്ഥലത്ത് നിന്നും കൂട്ടമായി ഓരിയിടുന്ന ഇവ രാത്രിയാകുന്നതോടെ കൂട്ടത്തോടെ വീടുകൾക്ക് സമീപം എത്തും. ഇരവിപേരൂർ മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ചെറിയാൻ തോമസിന്‍റെ വീടിന് സമീപമെത്തിയ അഞ്ച് കുറുനരികളുടെ ദൃശ്യം വീട്ടിലെ സി.സി ടി വിയിൽ കഴിഞ്ഞ ദിവസം പതിഞ്ഞിരുന്നു.

വീട്ടുകാർ ഒച്ച വെച്ചതോടെ കുറുനരിക്കൂട്ടം ഓടി മറഞ്ഞു. കാട്ടുപന്നിക്കും കുരങ്ങന്മാർക്കും പിന്നാലെ കുറുനരികളും കാടിറങ്ങി നാട്ടിലെത്തിയതോടെ ഭയപ്പാടോടെയാണ് നാട്ടുകാർ കഴിയന്നത്. കാടു വിട്ടെത്തിയ കുറുനരികൾ വളർത്തു മൃഗങ്ങൾക്കും ഭീഷണിയായി മാറിയിട്ടുണ്ട്.

Tags:    
News Summary - Fox harassment intensifies in Othera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.