റാന്നി: യു.ഡി.എഫ് ഭരണം പിടിച്ചെടുത്ത പഴവങ്ങാടി പഞ്ചായത്തിലെ മൂന്നാംവാർഡായ വാകത്താനത്ത് യു.ഡി.എഫ് സ്ഥാനാർഥിക്കുണ്ടായ പരാജയത്തിെൻറ പേരില്‍ കോൺഗ്രസില്‍ പൊട്ടിത്തെറി.
നേതൃത്വത്തിെൻറ നടപടികളില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം സമാന്തര വാര്‍ഡ് കമ്മിറ്റി രൂപവത്കരിക്കാന്‍ നീക്കം തുടങ്ങി. പതിറ്റാണ്ടുകളായി കോൺഗ്രസ് പരാജയപ്പെടുന്ന വാർഡുകളിൽപോലും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വൻ വിജയം ഉണ്ടായപ്പോൾ മൂന്നാം വാർഡിൽ പാർട്ടിക്കുണ്ടായ തോൽവി സീറ്റ് നിര്‍ണയമെന്നാണ് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. തോൽവി സംബന്ധിച്ച് നേതൃത്വം നിയോഗിച്ച ആളുടെ മുന്നിൽ നിരവധി പരാതികളാണ് എത്തിയത്.
സഹകരണ ബാങ്ക് പ്രസിഡൻറ്, വാർഡ് പ്രസിഡൻറ്, മുൻ വാർഡ് മെംബർ എന്നിവർക്കെതിരെയാണ് പരാതികള്‍ ഉയർന്നത്. ഇവർ മൂന്നുപേർ ചേർന്ന് ഏകപക്ഷീയമായി വാർഡിലെ കോൺഗ്രസ് പ്രവർത്തകരെ ആരെയും പങ്കെടുപ്പിക്കാതെ സ്ഥാനാർഥി നിർണയം നടത്തിയതെന്ന പരാതി നേരത്തേ തന്നെ ഉണ്ടായിരുന്നു. ഇത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും പ്രതിഫലിച്ചിരുന്നു. സഹകരണ ബാങ്കിലെ അഴിമതി ആരോപണവും അതില്‍ വാർഡ് മെംബറും പ്രസിഡൻറും കൂടി നടത്തിയ ഇടപെടലുകള്‍ എന്നിവ തെരഞ്ഞെടുപ്പുവേളയിലും ചർച്ചയായി.
ഇത്തവണ വാർഡിൽ സി.പി.ഐയാണ് വിജയിച്ചത്. ഇതിനെ തുടർന്ന് കോൺഗ്രസിലെ പൊട്ടിത്തെറി പഞ്ചായത്തിൽ മൊത്തത്തിൽ വ്യാപിക്കുമോ എന്ന ആശങ്കയിലാണ് യു.ഡി.എഫ് പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.