Posted On
date_range Updated On
date_range പത്തനംതിട്ട ജില്ലയിൽ ഡെങ്കിപ്പനി വർധിക്കുന്നു
പത്തനംതിട്ട: ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നതായും ഇത് അപകടകരമായി മാറാന്‍ സാധ്യതയുണ്ടെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. വേനല്‍മഴ ആദ്യം ലഭ്യമായ ജില്ലയുടെ കിഴക്കന്‍ പ്രദേശത്താണ് ഡെങ്കിപ്പനിബാധ തുടങ്ങിയത്. ഇത് ക്രമേണ മറ്റ് ഭാഗത്തേക്കും ബാധിച്ചുതുടങ്ങി. ഇടവിട്ടുണ്ടാകുന്ന മഴവെള്ളം അലക്ഷ്യമായി പുറന്തള്ളിയിരിക്കുന്ന പാഴ്വസ്തുക്കളില് കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് പെരുകുന്നത് ഭീഷണിയാണെന്നും ഡി.എം.ഒ പറഞ്ഞു.
ശ്രദ്ധിക്കുക...
- ജലദൗര്‍ലഭ്യ മേഖലയില്‍ വെള്ളം ശേഖരിക്കുന്ന ടാങ്കുകള്‍, പാത്രങ്ങള്‍ എന്നിവയില്‍ കൊതുക് കടക്കാത്ത വിധം അടപ്പുവെച്ച് അടക്കുക.
- അടപ്പ് ഇല്ലാത്ത പാത്രങ്ങളുടെ മുകള്‍വശത്ത് കൊതുക് കടക്കാത്ത വിധം തുണി കൊണ്ട് മൂടുക.
- വെള്ളം സംഭരിക്കുന്ന പാത്രങ്ങള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും ഉള്‍വശം ഉരച്ച് കഴുകി വൃത്തിയാക്കുക. ഈഡിസ് കൊതുക് വെള്ളത്തിലല്ല വെള്ളത്തിനോട് ചേര്‍ന്ന ഭാഗത്താണ് മുട്ട നിക്ഷേപിക്കുന്നത്.
- വീട്ടില്‍ മണിപ്ലാന്റ് ഉള്‍പ്പെടെ വളര്‍ത്തുന്ന പാത്രങ്ങളില്‍ കൂത്താടി ഇല്ലെന്ന് ഉറപ്പാക്കുക.
- റഫ്രിജറേറ്ററിന്റെ പുറംഭാഗത്ത് വെള്ളം കെട്ടിനില്‍ക്കുന്ന ഭാഗം ആഴ്ചയില്‍ ഒരിക്കല്‍ പരിശോധിച്ച് കൊതുക് വളരുന്നില്ല എന്ന് ഉറപ്പാക്കുക.
- ഉപയോഗിക്കാതെയുള്ള മുറികളിലെ കക്കൂസിലെ വെള്ളം ഇടക്കിടെ ഫ്ലഷ് ചെയ്ത് മാറ്റുക.
- സണ്‍ഷേഡില്‍ വെള്ളം കെട്ടിനില്‍ക്കാതെ ഒഴുക്കിക്കളയുക.
- വീടിന്റെ പരിസരത്തെ ചെറുകാടുകളിലാണ് കൊതുക് കൂടുതലായി കാണപ്പെടുന്നത്. ആ സാഹചര്യം ഒഴിവാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.