കോയിപ്രം ബ്ലോക്ക് ക്ഷീരസംഗമം ജിജി മാത്യു ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട: കോയിപ്രം ബ്ലോക്ക് ക്ഷീരസംഗമത്തിൽ 19 ക്ഷീര സംഘങ്ങളിലെ 1200 ക്ഷീര കര്‍ഷകര്‍ പങ്കെടുത്തു. പ്ലാങ്കമണ്‍ എസ്.എന്‍ഡി.പി ഹാളില്‍ ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ജിജി മാത്യു ഉദ്ഘാടനം ചെയ്തു. സംഗമത്തിന് മുന്നോടിയായി വാദ്യമേളങ്ങളോടെ സാംസ്കാരിക ജാഥ നടത്തി. ഡെയറി പ്രോഡക്ടുകളുടെയും ക്ഷീര വികസന വകുപ്പിന്റെയും വിവിധ എക്സിബിഷനും കാര്‍ഷിക കര്‍മ സേനയുടെ പ്രത്യേക സ്റ്റാളും ഉണ്ടായിരുന്നു. ക്ഷീര കര്‍ഷകരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും നടന്നു.
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, സ്ഥിരംസമിതി ചെയര്മാന്മാരായ വി. പ്രസാദ്, എല്‍സ തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അനിത കുറുപ്പ്, ജിജി പി. എബ്രഹാം, സി.എസ്. ബിനോയ്, മെംബര്‍മാരായ വിക്രമന് നാരായണന്, ജെസി സൂസന് ഫിലിപ്പ്, എന്‍.എസ്. രാജീവ്, സി.എസ്. അനീഷ് കുമാര്‍, അമ്പിളി പ്രഭാകരന് നായര്‍, സാംകുട്ടി അയ്യന്‍കാവില്‍, സുബിന്, പ്രഭാവതി, മറിയം, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു, ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പി. അനിത, ഡി.ഇ.ഡി.സി ക്ഷീര വികസന ഓഫിസര്‍ എസ്. മഞ്ജു, ഡി.ഇ.എസ്.യു അടൂര്‍ ക്ഷീര വികസന ഓഫിസര്‍ പ്രദീപ്, കോയിപ്രം ക്ഷീര വികസന ഓഫിസര്‍ ബിന്ദു ദേവി, പ്ലാങ്കമണ്‍ ക്ഷീരസംഘം പ്രസിഡന്റ് ചെറിയാന് തോമസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.