വിജയകുമാർ
Posted On
date_range Updated On
date_range പാട്ടത്തിനെടുത്ത കൃഷിസ്ഥലത്ത് കഞ്ചാവ്; പ്രതി അറസ്റ്റിൽ
പത്തനംതിട്ട: പാട്ടത്തിനെടുത്ത കൃഷിസ്ഥലത്ത് വളർത്തിയ അഞ്ച് കഞ്ചാവ് ചെടികളും കടയിൽ സൂക്ഷിച്ച 50 ഗ്രാം കഞ്ചാവും പിടികൂടി. സംഭവത്തിൽ കോഴഞ്ചേരി ചെറുകോൽ കോട്ടപ്പാറ വിപിൻ സദനത്തിൽ (മനയത്രയിൽ വീട്) വിജയകുമാറാണ്(59) പിടിയിലായത്.
ജില്ല പോലീസ് മേധാവി ആർ ആനന്ദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട ഡി.വൈ.എസ്.പി എസ്.നൂമാന്റെ മേൽനോട്ടത്തിൽ സബ്ഡിവിഷൻ ഡാൻസാഫ് സംഘം നടത്തിയ നിരീക്ഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. പത്തനംതിട്ട എക്സൈസ് ഇൻസ്പെക്ടർ അരുൺ അശോകനും സ്ഥലത്ത് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.