അഗ്നിരക്ഷാ സേന തീയണക്കുന്നു
അടൂർ: വെള്ളകുളങ്ങരയിൽ മിൽമ സ്റ്റാളിലും ഹാർഡ്വെയർ ഷോപ്പിലും തീപിടിത്തം. 13 ലക്ഷം രൂപയുടെ നഷ്ടം. നഗരസഭ പരിധിയിലെ വെള്ളക്കുളങ്ങര ജങ്ഷനിൽ മണക്കാല വിനോദ്ഭവനിൽ കെ. പഞ്ചമൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഹാർഡ്വെയർ ഷോപ്പും മിൽമ സ്റ്റാളും പ്രവർത്തിച്ചിരുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കോൺക്രീറ്റ് കെട്ടിടത്തിൽ രണ്ട് മുറിuoലായി പ്രവർത്തിച്ചിരുന്ന കടകൾ അഗ്നിക്കിരയായി. അഗ്നിരക്ഷാസേന ഒന്നര മണിക്കൂർ പരിശ്രമിച്ചാണ് തീuണച്ചത്. 13 ലക്ഷം രൂപയുടെ നഷ്ടം വന്നതായാണ് പ്രാഥമിക വിലയിരുത്തൽ. നിലവിളക്കിൽനിന്ന് തീ പടർന്നതാകാമെന്ന് കരുതുന്നതായി ഉടമ പറഞ്ഞു.
രക്ഷാപ്രവർത്തനത്തിൽ അസി. സ്റ്റേഷൻ ഓഫിസർ വേണുവിന്റെ നേതൃത്വത്തിൽ മഹേഷ്, സാനിഷ്, സന്തോഷ്, മുഹമ്മദ്, രാജേഷ്, സന്തോഷ്ജോർജ്, സൂരജ് , അഭിലാഷ് , ഹോം ഗാർഡ് മോനച്ചൻ എന്നിവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.