പത്തനംതിട്ട: സര്‍ക്കാറിന്റെ നൂറുദിനകര്‍മ പരിപാടിയുടെ ഭാഗമായ 'ജാഗ്രത, ക്ഷമത' ഉപഭോക്തൃ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ലീഗല്‍ മെട്രോളജി-പൊതുവിതരണ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തി. ജാഗ്രത പദ്ധതിയോടനുബന്ധിച്ച് ജില്ലയിലെ 3787 വ്യാപാരസ്ഥാപനങ്ങളിലും ക്ഷമത പദ്ധതിയോടനുബന്ധിച്ച് 71 ഇന്ധനപമ്പുകളിലും പരിശോധന നടത്തിയതായി ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ.ആര്‍. വിപിന്‍ അറിയിച്ചു. നിര്‍ദേശം നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയ നാല് സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. 17,000 രൂപ പിഴയീടാക്കി. ഉപഭോക്തൃ അവകാശദിനമായ മാര്‍ച്ച് 15 മുതലാണ് പരിശോധന തുടങ്ങിയത്. 498 വ്യാപാരികള്‍ കുടിശ്ശികയായ അളവുതൂക്ക ഉപകരണങ്ങള്‍ മുദ്ര പതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.