പത്തനംതിട്ട: 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ അമ്മയും അവരുടെ സുഹൃത്തും പിടിയിൽ.കോയിപ്രം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പെരുനാട് സ്വദേശിയായ അമ്മയുടെ സുഹൃത്താണ് പിടിയിലായത്.
കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം. കുട്ടിയെ മാതാവ് പ്രതിയുടെ തലയാറുള്ള വാടകവീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പരാതിയെത്തുടർന്ന് കോയിപ്രം പൊലീസ് കഴിഞ്ഞമാസം 16ന് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ പ്രതികളെ അറസ്റ്റ് ചെയ്തത്.
ഒളിവിൽ പോയ പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ജില്ല സൈബർ പൊലീസിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ആലപ്പുഴ പൂച്ചാക്കലിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇൻസ്‌പെക്ടർ സജീഷ് കുമാറിെൻറ നേതൃത്വത്തിലെ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.