പത്തനംതിട്ട: മുന്നറിയിപ്പുകൾ അവഗണിച്ച് പൊതുപരിപാടികളും നിർബാധം നടക്കുന്നതിനിടെ ജില്ലയില്‍ കോവിഡ് കുതിക്കുന്നു. ഞായറാഴ്ച 999 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. ആന്‍റോ ആന്‍റണി എം.പിയും കോവിഡ് ബാധിതനായി. 487പേര്‍ രോഗമുക്തരായി. ഒരാഴ്ചയായി ജില്ലയിൽ രോഗസ്ഥിരീകരണ നിരക്ക് 21ശതമാനമാണ്. അടൂര്‍ 33, പന്തളം 50, പത്തനംതിട്ട 79, തിരുവല്ല 73, ആറന്മുള 36, അയിരൂര്‍ 31, ചെന്നീര്‍ക്കര 19, ചെറുകോല്‍ 17, ഇലന്തൂര്‍ 26, ഏഴംകുളം 24, എഴുമറ്റൂര്‍ 15, കലഞ്ഞൂര്‍ 20, കൊടുമണ്‍ 19, കോയിപ്രം 23, കോന്നി 26, കോഴഞ്ചേരി 42, കുളനട 14, കുന്നന്താനം 26, മല്ലപ്പള്ളി 14, മല്ലപ്പുഴശ്ശേരി 12, നാരങ്ങാനം 15, ഓമല്ലൂര്‍ 16, പള്ളിക്കല്‍ 19, പന്തളം-തെക്കേക്കര 12, പെരിങ്ങര 18, പ്രമാടം 17, പുറമറ്റം 12, റാന്നി 34, റാന്നി-പഴവങ്ങാടി 20, റാന്നി-അങ്ങാടി 12, റാന്നി-പെരുനാട് 22, തോട്ടപ്പുഴശ്ശേരി 14, തുമ്പമണ്‍ 12, വടശ്ശേരിക്കര 12, വള്ളിക്കോട് 14, വെച്ചൂച്ചിറ 21 എന്നിവിടങ്ങളിലാണ് രോഗബാധിതർ കൂടുതൽ. 3582പേര്‍ നിലവിൽ രോഗികളായിട്ടുണ്ട്. ഇതില്‍ 3422പേര്‍ ജില്ലയിലും 160പേര്‍ ജില്ലക്ക് പുറത്തും ചികിത്സയിലാണ്. ........................ ടീച്ചേഴ്സ് സെന്‍റർ ജില്ല സമ്മേളനം പത്തനംതിട്ട: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്‍റർ ജില്ല സമ്മേളനം ലോക് താന്ത്രിക് ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു. ജനാതിപത്യ മതേതര മൂല്യങ്ങൾ വളർത്താൻ അധ്യാപകർക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. റോയ് വർഗീസ് അധ്യക്ഷതവഹിച്ചു. മനോജ് മാധവശ്ശേരിൽ, സാമുവേൽ നെല്ലിക്കാട്, ലൈസ വി.കോര, മേജർ പി.സി. എലിസബേത്, ജോസഫ് ചാക്കോ, ബ്രിജിത് പി.ജോൺ എന്നിവർ സംസാരിച്ചു. സംസാര പരിമിതരുടെ ഉന്നമനത്തിനുള്ള സേവനങ്ങൾക്കുള്ള അംഗീകാരമായി ലൈസ വി.കോരയെ ആദരിച്ചു. ഫോട്ടോ PTL 14 KSTC കെ.എസ്.ടി.സി ജില്ല സമ്മേളനം ലോക് താന്ത്രിക് ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.