തിരുവല്ലയിൽ കോവിഡ്​ കുതിക്കുന്നു; ഇതുവരെ 778 പേർക്ക്​ കോവിഡ്

തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പരിധിയിലും നഗരസഭയിലുമായി ഇതുവരെ 778 പേർക്ക്​ കോവിഡ് ബാധിച്ചതായി ആരോഗ്യ വിഭാഗം അധികൃതർ പറഞ്ഞു. ഇതിൽ 368 പേർ നഗരസഭ പരിധിയിലെ വിവിധ വാർഡുകളിലും ബാക്കിയുള്ളവർ ബ്ലോക്കിന് കീഴിലെ പെരിങ്ങര, നെടുമ്പ്രം, നിരണം, കടപ്ര, കുറ്റൂർ പഞ്ചായത്തുകളിലുമുള്ളവരാണ്​. ഇതിൽ 13 പേർ മരണത്തിന് കീഴടങ്ങിയപ്പോൾ 597 പേർ രോഗമുക്തരായി. 778ൽ 611 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. 168 പേർ വിവിധ കോവിഡ് ചികിത്സകേന്ദ്രങ്ങളിലായി ചികിത്സയിൽ തുടരുന്നതായി നോഡൽ മെഡിക്കൽ ഓഫിസർ ഡോ. മാമ്മൻ പി. ചെറിയാൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.