പന്തളം നഗരസഭ -വാർഡ്​ 5

പന്തളം പോര് നഗരസഭ വാർഡുകളിലൂടെ -വാർഡ് 5 മങ്ങാരം പടിഞ്ഞാറ് എൽ.ഡി.എഫ് കുത്തക വാർഡാണ്. ഇത്തവണ അച്ഛൻ കൗൺസിലറായിരുന്ന വാർഡിൽ മക്കളാണ് മത്സരിക്കുന്നത്. പന്തളം നഗരസഭയിൽ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി മത്സരിക്കുന്ന വാർഡ് ഇതാണ്. എൽ.ഡി.എഫിലെ വൃന്ദ വി. നായരാണ് മത്സരിക്കുന്നത്. 21കാരിയായ വൃന്ദക്ക്​ രാഷ്​ട്രീയവും പൊതുപ്രവർത്തനവും അതി​ൻെറ തിരക്കുകളും അന്യമല്ല. പിതാവ് വിജയകുമാർ നിലവിൽ ഈ വാർഡിലെ കൗൺസിലറായിരുന്നു. വനിത സംവരണമായതോടെ മകൾക്ക് പാർട്ടി സീറ്റുനൽകി. ബി.എ ബിരുദധാരിയും എം.എ പൊളിറ്റിക്കൽ സയൻസ് ഒന്നാം വർഷ വിദ്യാർഥിനിയുമാണ്. എസ്.എഫ്.ഐയിലൂടെ രാഷ്​ട്രീയ പ്രവേശനം. കോൺഗ്രസ്​ ഉഷ ശശിധരനെയാണ് മത്സരിപ്പിക്കുന്നത്. മഹിള കോൺഗ്രസ്​ പന്തളം മണ്ഡലം ഭാരവാഹിയായ ഉഷ സാമൂഹിക പ്രവർത്തകയാണ്. ബി.ജെ.പിക്കായി ശ്രീദേവി മത്സരിക്കുന്നു. പന്തളം പഞ്ചായത്തിൽ ആറര വർഷം കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ ആയിരുന്നു. മങ്ങാരം എൻ.എസ്.എസ് വനിത സമാജം പ്രസിഡൻറാണ്.എസ്​.ഡി.പി.ഐ സ്ഥാനാർഥി എസ്. ഷെറിനയും​ (അമ്പിളി) മത്സരിക്കുന്നു. ചിത്രം: 05 Vrinda V Nair LDF -വൃന്ദ വി. നായർ (എൽ.ഡി.എഫ്​) ചിത്രം: 05 Usha Sasidharan UDF -ഉഷ ശശിധരൻ (യു.ഡി.എഫ്​) ചിത്രം: 05 Sreedevi BJP -ശ്രീദേവി (ബി.ജെ.പി) ചിത്രം: 05 Sherina SDPI -എസ്​. ഷെറിന (എസ്​.ഡി.പി.ഐ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.