ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ പ്ര​തി​ക​ളെ പ​ന്ത​ളം പൊ​ലീ​സ്

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​പ്പോ​ൾ

വീടുകയറി ആക്രമണം; അച്ഛനും മക്കളും ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

പ​ന്ത​ളം: വീ​ട് ക​യ​റി കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ച​ത്​ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ അ​ച്ഛ​നും മ​ക്ക​ളും ഉ​ൾ​പ്പെ​ടെ ആ​റ്​ അം​ഗ സം​ഘ​ത്തെ പ​ന്ത​ളം പൊ​ലീ​സ് ത​മി​ഴ്നാ​ട്ടി​ലെ ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ പി​ടി​കൂ​ടി. കു​ള​ന​ട ഉ​ള​നാ​ട് ക​രി​മ​ല കോ​ഴി​മ​ല പു​ത്ത​ൻ​വീ​ട്ടി​ൽ കു​ഞ്ഞു​മോ​ൻ (55), മ​ക്ക​ളാ​യ ബി​ബി​ൻ (32), സി​ബി​ൻ (29), അ​യ​ൽ​വാ​സി​യും സു​ഹൃ​ത്തു​ക്ക​ളു​മാ​യ കു​ള​ന​ട ഉ​ള​നാ​ട് ബി​നു ഡാ​നി​യ​ൽ (42), കു​ള​ന​ട ഉ​ള​നാ​ട് ക​രി​മ​ല വ​ല്യ​യ്യ​ത്ത് ഉ​മേ​ഷ് കു​മാ​ർ (32), കു​ള​ന​ട ഉ​ള​നാ​ട് ക​രി​മ​ല ചി​ഞ്ചു​ഭ​വ​നി​ൽ സ​ഞ്ജു (22) എ​ന്നി​വ​രെ​യാ​ണ് പ​ന്ത​ളം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

നി​ര​വ​ധി അ​ടി​പി​ടി​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ സം​ഘം ഏ​പ്രി​ൽ 15ന് ​കു​ള​ന​ട പാ​ണി​ൽ ചു​ടു​കാ​ട്ടി​ൽ വ​ല്യ​ത്ത​കി​ഴ​ക്കേ​തി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ആ​ക്ര​മി​ച്ച ശേ​ഷം ഒ​ളി​വി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ പി​ടി​കൂ​ടാ​ൻ പൊ​ലീ​സ് പ്ര​ത്യേ​ക സം​ഘ​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ന്യാ​കു​മാ​രി​യി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ളെ സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വി. ​അ​ജി​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ടൂ​ർ ഡി​വൈ.​എ​സ്.​പി, ആ​ർ. ജ​യ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ന്ത​ളം എ​സ്.​എ​ച്ച്.​ഒ പ്ര​ജീ​ഷ് ശ​ശി, എ​സ്.​ഐ ബി. ​അ​നി​ൽ​കു​മാ​ർ, പോ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​സ്. അ​ൻ​വ​ർ​ഷ , വി​ഷ്ണു​നാ​ഥ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Home invasion; Including fathers and sons Six people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.