പത്തനംതിട്ട: ജില്ലയിലെ നാല് ആശുപത്രികളുടെ വികസനത്തിന് 44.42 കോടിയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട ജനറല്‍ ആശുപത്രി 22.17 കോടി, എഴുമറ്റൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം കെട്ടിടം എട്ടുകോടി, കൂടല്‍ കുടുംബാരോഗ്യകേന്ദ്രം 6.62 കോടി, മലയാലപ്പുഴ കുടുംബാരോഗ്യ കേന്ദ്രം 7.63 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്. കോന്നി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ ആശുപത്രികളുടെ വികസനത്തിന് അടുത്തിടെ കിഫ്ബി 79.31 കോടി അനുവദിച്ചിരുന്നു. കോന്നി മെഡിക്കല്‍ കോളജ് 18.72 കോടിയാണ് അനുവദിച്ചത്. കോഴഞ്ചേരി ജില്ല ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി എന്നിവയുടെ വികസനത്തിനും തുകയനുവദിച്ചിരുന്നു. ഇവയെല്ലാം പൂര്‍ത്തിയാകുന്നതോടെ ജില്ലയില്‍ മികച്ച ആരോഗ്യസേവനങ്ങള്‍ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി. പത്തനംതിട്ട ജനറല്‍ ആശുപത്രി ഒ.പി ബ്ലോക്ക് നിര്‍മാണത്തിന്‍റെ ആദ്യഘട്ടമായാണ് തുകയനുവദിച്ചത്. ഉപകരണങ്ങള്‍ക്കും ഫര്‍ണിച്ചറിനുമായി 1.09 കോടിയും എം.ആര്‍.ഐ മെഷീന് 8.28 കോടിയുമാണ് അനുവദിച്ചത്. എഴുമറ്റൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍റെ പുതിയ കെട്ടിടത്തിനാണ് തുകയനുവദിച്ചത്. മൂന്ന് നില കെട്ടിടമാണ് നിര്‍മിക്കുക. കൂടല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലും മൂന്നുനില കെട്ടിടം നിര്‍മിക്കും. മലയാലപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ രണ്ടുനില കെട്ടിടത്തിനാണ് തുകയനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.