വ്യാജ​ലോട്ടറി വ്യാപകം; 4000 രൂപ നഷ്​ടമായി

യഥാർഥ ടിക്കറ്റിനെക്കാൾ കട്ടിയുള്ള കടലാസിലാണ് വ്യാജൻ പ്രിന്‍റ്​ ചെയ്തിരുന്നത് അടൂർ: കേരള ഭാഗ്യക്കുറിയു​ടെ വിൽപന തകൃതിയായി നടക്കുമ്പോൾ വ്യാജൻ വിലസുന്നു. ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത വ്യാജനെ വാങ്ങിയവർക്ക് പണം നഷ്ടമാകുന്നു. വിൽപന കൂടുതലും സമ്മാനം കുറവുമാണെന്നും സംസ്ഥാന ലോട്ടറിയെക്കുറിച്ച് പരാതി ഉയരുന്നതിനിടെയാണ്​ വ്യാജന്‍റെ ഭീഷണി. ലോട്ടറി വിൽപനക്കാരനായ ഇളമണ്ണൂർ കുന്നിൽവീട്ടിൽ കുഞ്ഞുമോൻ ഫിലിപ്പിന് വ്യാജലോട്ടറി വാങ്ങി കഴിഞ്ഞ ദിവസം നഷ്ടമായത് 4000 രൂപയാണ്‌. കായംകുളം-പത്തനാപുരം സംസ്ഥാന പാതയിൽ മരുതിമൂട് ജങ്ഷനിൽ കട നടത്തുന്ന കുഞ്ഞുമോൻ ഇരുചക്രവാഹനത്തിൽ ലോട്ടറി വിൽപന നടത്തുമ്പോൾ സെന്‍റ്​ ജോർജ് കോൺവെന്‍റിനു സമീപം മറ്റൊരു വാഹനത്തിൽ വന്നയാൾ നൽകിയതാണ് ഈ ടിക്കറ്റുകൾ. 1000 രൂപ വീതം സമ്മാനം നേടിയ ടിക്കറ്റുകളാണെന്നു പറഞ്ഞ് നാല് ടിക്കറ്റ്​ ഇയാൾ നൽകിയപ്പോൾ സമ്മാനാർഹമായ നമ്പർ ആണെന്നുകണ്ടാണ് കുഞ്ഞുമോൻ ടിക്കറ്റ് കൈപ്പറ്റി പണം നൽകിയത്​. എന്നാൽ, കടയിൽ വന്ന് ടിക്കറ്റുകൾ പരിശോധിച്ചപ്പോഴാണ് വ്യാജനാ​ണെന്ന് മനസ്സിലായത്​. പ്രമുഖ ലോട്ടറി ഏജൻസിയുടെ വ്യാജസീൽ പതിച്ച ലോട്ടറിയുടെ ക്യുആർ കോഡ് സ്കാൻ ആയില്ല. ചുരണ്ടിയപ്പോൾ നമ്പർ മാഞ്ഞുപോയി. കുഞ്ഞുമോൻ ലോട്ടറിയെടുക്കുന്ന പത്തനാപുരത്തെ ഓഫിസിലെത്തിയും പരിശോധിച്ചു. യഥാർഥ ടിക്കറ്റിനെക്കാൾ കട്ടിയുള്ള കടലാസിലാണ് വ്യാജൻ പ്രിന്‍റ്​ ചെയ്തിരുന്നത്. നാല് ടിക്കറ്റും ഒരേ സീരീസിലുള്ളതും ഇതിൽ രേഖപ്പെടുത്തിയ കൊല്ലം ജില്ലയിലെ ലോട്ടറി ഏജൻസിയുടെ രജിസ്ട്രേഷൻ നമ്പറും വ്യാജമാണെന്നും കുഞ്ഞുമോൻ പറഞ്ഞു. --------- PTL ADR Lottery സംസ്ഥാന ഭാഗ്യക്കുറിയുടെ വ്യാജടിക്കറ്റുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.