വെച്ചൂച്ചിറ- കൂത്താട്ടുകുളം ജലവിതരണ പൈപ്പ് മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കും

പത്തനംതിട്ട: വെച്ചൂച്ചിറ- കൂത്താട്ടുകുളം ജലവിതരണ പൈപ്പ് സ്ഥാപിക്കുന്ന കിഫ്ബിയുടെ പ്രവര്‍ത്തനം മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കും. വാട്ടര്‍ അതോറിറ്റിയുടെ ഉന്നതതല ഉദ്യോഗസ്ഥരുടെയും കരാറുകാരന്‍റെയും യോഗത്തിലാണ് തീരുമാനം. വേനല്‍ക്കാലമാകുന്നതോടെ കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന വെച്ചൂച്ചിറയില്‍ എത്രയും വേഗം ജലവിതരണ പൈപ്പുകള്‍ സ്ഥാപിച്ച് കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന് പ്രമോദ് നാരായണ്‍ എം.എൽ.എയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അടിയന്തരയോഗം വിളിച്ചത്. മഠത്തുംചാല്‍ - മുക്കൂട്ടുതറ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പെരുന്തേനരുവി കുടിവെള്ള പദ്ധതിയുടെ ചേത്തയ്ക്കല്‍ മുതല്‍ കൂത്താട്ടുകുളം വെച്ചൂച്ചിറ വരെയുള്ള പൈപ്പ് ലൈനുകള്‍ തകര്‍ന്നു പോയിരുന്നു. ഇവ മാറ്റിസ്ഥാപിക്കാൻ കിഫ്ബി മുഖേന 4.7 കോടി രൂപ അനുവദിച്ചു. ഫെബ്രുവരി 10നകം പൈപ്പുകള്‍ മുഴുവന്‍ വിതരണം ചെയ്യും. പത്തനംതിട്ട പി.എച്ച് സര്‍ക്കിള്‍ സൂപ്രണ്ടിങ്​ എന്‍ജിനീയര്‍ ഉഷ രാധാകൃഷ്ണന്‍, അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ദിലീപ് ഗോപാല്‍, എന്‍ജിനീയര്‍ മിനി ജേക്കബ്, മിനാര്‍ മാനേജിങ് ഡയറക്ടര്‍ എം. ലത്തീഫ് എന്നിവര്‍ പങ്കെടുത്തു. അപേക്ഷ ക്ഷണിച്ചു പത്തനംതിട്ട: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പദ്ധതി പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതികളിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 25. ഫോണ്‍: 0468-2223134, 0468-2967720, 8137037835.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.