മുസ്​ലിം ലീഗ് കലക്ടറേറ്റ് മാർച്ച് 27ന്

പത്തനംതിട്ട: വഖഫ്​ ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടതിൽ പ്രതിഷേധിച്ച് മുസ്​ലിം ലീഗിന്‍റെ രണ്ടാംഘട്ട സമരം 27ന് നടക്കും. രാവിലെ 10ന് ജില്ലയിലെ പ്രവർത്തകർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും. സംസ്ഥാന നേതാക്കൾ പങ്കെടുക്കും. ഇതുസംബന്ധിച്ച് ജില്ല ലീഗ് ഹൗസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്‍റ്​ ടി.എം. ഹമീദ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സമദ് മേപ്രത്ത്, അഡ്വ. മുഹമ്മദ് അൻസാരി, അബ്ദുൽകരീം തെക്കേത്ത്​, അഡ്വ. ഹൻസലാഹ്​ മുഹമ്മദ്, എൻ.എ. നൈസാം, വി.എ. ഷാനവാസ്, അടൂർ നൗഷാദ്, ഉനൈസ് ഊട്ടുകുളം, എ. ഷാജഹാൻ, അഡ്വ. മീരാണൻ മീര, മണ്ഡലം ഭാരവാഹികളായ അലി മുളന്തറ, അയ്യൂബ് ഖാൻ, പോഷക സംഘടന ഭാരവാഹികളായ മുഹമ്മദ് ഹനീഫ പന്തളം, റിയ സലീം മാക്കാർ, തൗഫീഖ് കൊച്ചുപറമ്പിൽ, വിജയൻ വെള്ളയിൽ, ഷീന പടിഞ്ഞാറ്റേക്കര, രാജൻ റാവുത്തർ, എം.എസ്​. ഷാജഹാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.