ഭൂരഹിത പുനരധിവാസം: 224 കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങി

പത്തനംതിട്ട: ജില്ലയില്‍ ഭൂരഹിത പുനരധിവാസ പദ്ധതിപ്രകാരം 2021-22 സാമ്പത്തികവര്‍ഷം പട്ടികജാതി വിഭാഗത്തില്‍പെട്ട 224 കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങുന്നതിന്​ 8.61 ലക്ഷം രൂപ വിനിയോഗിച്ചതായി ജില്ല പട്ടികജാതി വികസന ഓഫിസര്‍ ആര്‍. രഘു അറിയിച്ചു. പട്ടികജാതി വിഭാഗത്തില്‍പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹധനസഹായമായി 544 പേര്‍ക്ക് 4,07,75,000 രൂപയും പട്ടികജാതി വികസന വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന്​ ചികിത്സാ ധനസഹായമായി 560 പേര്‍ക്ക് 1,06,18,576 രൂപയും നല്‍കി. പട്ടികജാതി വിഭാഗത്തിലെ ദുര്‍ബല വിഭാഗത്തില്‍പെട്ടവര്‍ക്ക് ഭവന നിര്‍മാണം, പഠനമുറി നിര്‍മാണം, ടോയ്​ലറ്റ് നിര്‍മാണം, ഭവന പുനരുദ്ധാരണം, കൃഷിഭൂമി എന്നീ പദ്ധതികള്‍പ്രകാരം 20,75,000 രൂപ വിനിയോഗിച്ചു. അതിക്രമത്തിനിരയാകുന്ന വ്യക്തികള്‍ക്കും ആശ്രിതര്‍ക്കും ആശ്വാസവും പുനരധിവാസവും ലഭ്യമാക്കുന്ന പദ്ധതിപ്രകാരം ഈ സാമ്പത്തിക വര്‍ഷം 33 പേര്‍ക്ക് 98,52,240 രൂപ നല്‍കി. അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പ്രകാരം ജില്ലയില്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ പിന്നാക്കം നില്‍ക്കുന്ന എട്ട്​ കോളനികളെ തെരഞ്ഞെടുക്കുകയും ഈ കോളനികളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് ഒരു കോടി രൂപ വീതം എട്ടുകോടി രൂപ അനുവദിക്കുകയും ചെയ്തു. പട്ടികജാതി വിഭാഗം പെണ്‍കുട്ടികള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് മുഖേന ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കുന്ന പദ്ധതിയായ വാത്സല്യനിധിയിൽ 1,38,000 രൂപ നിക്ഷേപിച്ചു. 18 വയസ്സാകുമ്പോള്‍ മൂന്നുലക്ഷം രൂപയില്‍ കുറയാത്ത തുക അനുവദിക്കും​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.