ഹാര്‍ദം 2022' സംഘടിപ്പിച്ചു

പത്തനംതിട്ട: കുടുംബശ്രീ ജില്ല മിഷ‍ൻെറയും പുളിക്കീഴ് ബ്ലോക്കില്‍ ഉള്‍പ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, സി.ഡി.എസുകളുടെയും ആഭിമുഖ്യത്തില്‍ ബ്ലോക്കിലെ 113 സ്നേഹിത കാളിങ്​ ബെല്‍ പിന്തുണ സ്വീകര്‍ത്താക്കളുടെ സംഗമം '. തിരുവല്ല ഡി.ടി.പി.സി സത്രം കോംപ്ലക്സില്‍ സംവിധായകൻ ബാബു തിരുവല്ല ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സൻ ശാന്തമ്മ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വകുപ്പ്തല പദ്ധതികളുടെ വിഷയാവതരണം ജില്ല സാമൂഹ്യനീതി ഓഫിസര്‍ ഏലിയാസ് തോമസും ജില്ല വനിത ശിശുവികസന ഓഫിസര്‍ പി.എസ്. തസ്നീമും നിര്‍വഹിച്ചു. പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ്, നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ ടി. പ്രസന്നകുമാരി, നഗരസഭ വൈസ് ചെയര്‍മാന്‍ ജോസ് പഴയിടം, ബിനില്‍കുമാര്‍, ഷീലവര്‍ഗീസ്, ജിജിവട്ടശ്ശേരില്‍, ഗീത പ്രസാദ്, ഉഷരാജേന്ദ്രന്‍, വി.എസ്. രഞ്ചു, മോന്‍സി ജയ്സണ്‍, എം.ജി. ബിന്ദു, രാധിക ഉത്തമന്‍ എന്നിവര്‍ പങ്കെടുത്തു. സമൂഹത്തില്‍ ഒറ്റപ്പെട്ട് താമസിക്കുന്നവരെയും മുതിര്‍ന്ന പൗരന്‍മാരെയും ശ്രദ്ധയും പരിചരണവും ആവശ്യമുള്ള വ്യക്തികളെയും കണ്ടെത്തി നിരന്തര സമ്പര്‍ക്കം പുലര്‍ത്തി ആവശ്യമായ പിന്തുണ നല്‍കുന്ന പദ്ധതിയാണ് സ്നേഹിതകാളിങ്​ ബെല്‍. PTL 10 SNEHITHA സ്നേഹിത കാളിങ്​ബെല്‍ പിന്തുണ സ്വീകര്‍ത്താക്കളുടെ സംഗമം 'ഹാര്‍ദം 2022' സംവിധായകൻ ബാബു തിരുവല്ല ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.