മല്ലപ്പള്ളി വൈ.എം.സി.എ അഖില കേരള വോളി 19 മുതൽ

മല്ലപ്പള്ളി: വൈ.എം.സി.എ അഖില കേരള വോളിബാൾ ടൂർണമെന്‍റ്​ നെടുങ്ങാടപ്പള്ളി ഹൈസ്കൂൾ സ്റ്റേഡിയത്തിൽ 19 മുതൽ നടക്കും. ഉദ്‌ഘാടന മത്സരത്തിൽ അരുവിത്തറ സെന്‍റ്​ ജോർജ്, കോട്ടയം സി.എം.എസ് കോളജുകൾ മത്സരിക്കും. ഇവരിലെ വിജയികൾ 20ന് കേരള പൊലീസുമായി ആദ്യ സെമിയിൽ ഏറ്റുമുട്ടും. രണ്ടാം സെമിയിൽ എം.ജി സർവകലാശാല ജേതാക്കളായ പാലാ സെന്‍റ്​ തോമസ് കെ.എസ്.ഇ.ബിയെ നേരിടും. 21നാണ് ഫൈനൽ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്‌ഘാടനവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമ്മാനദാനവും നിർവഹിക്കും. മത്സരത്തിലെ വിജയികൾക്ക് പ്രയാറ്റുകുന്നേൽ കുട്ടപ്പൻ (പി.എ. തോമസ്‌) സ്മാരക എവർറോളിങ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് മുൻ ദേശീയതാരം മോടയിൽ എം.ഐ. ജേക്കബ് സ്മാരക ട്രോഫിയും മികച്ച താരത്തിന് പൂംകോട്ടയിൽ ഏലിയാമ്മ കുര്യൻ സ്മാരക ട്രോഫിയും സമ്മാനിക്കും. സംഘാടകസമിതി ഓഫിസ് ഉദ്‌ഘാടനം മല്ലപ്പള്ളി പബ്ലിക് സ്റ്റേഡിയം സൊസൈറ്റി ചെയർമാൻ ജോസഫ് എം. പുതുശ്ശേരി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ ഗീത കുര്യാക്കോസ് ലോഗോ പ്രകാശനം ചെയ്തു. വൈ.എം.സി.എ പ്രസിഡന്‍റ്​ ജോൺ മാത്യു വടക്കേപറമ്പിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ റജി പണിക്കമുറി, പഞ്ചായത്ത് അംഗങ്ങളായ പ്രകാശ് വടക്കേമുറി, ഗിരീഷ് കുമാർ, ഷീല പ്രസാദ്, മുൻ പഞ്ചായത്ത് പ്രസിഡന്‍റ്​ റെജി സാമുവേൽ, ജോർജ് മാത്യു, സെക്രട്ടറി വർഗീസ് സി. ജോൺ എന്നിവർ സംസാരിച്ചു. നെടുങ്ങാടപ്പള്ളി സി.എം.എസ് ഹൈസ്കൂൾ സ്റ്റേഡിയത്തിൽനിന്ന് 18ന് 3.30ന് ടൂർണമെന്‍റ്​ വിളംബര ജാഥ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.