ലൈഫ് മിഷന്‍: പുതുതായി ലഭിച്ചത്​ 17035 അപേക്ഷ

പത്തനംതിട്ട: ലൈഫ് മിഷന്‍ പദ്ധതിയില്‍ ജില്ലയില്‍ പുതുതായി അപേക്ഷ സമര്‍പ്പിച്ചത്​ 17035 പേര്‍. അപേക്ഷ നല്‍കാന്‍ വ്യാഴാഴ്​ചവരെ അവസരമുണ്ട്. അപേക്ഷിച്ച 17035 പേരില്‍ 12465 ഭൂമിയുള്ള ഭവനരഹിതരും 4570 ഭൂരഹിത ഭവനരഹിതരുമാണുള്ളത്. 4344 പട്ടികജാതിക്കാരും 322 പട്ടികവര്‍ഗക്കാരും ഇതില്‍പെടും. സംസ്ഥാനത്ത്​ മൊത്തം ഇതിനോടകം 6,04,213 അപേക്ഷ ലഭിച്ചിട്ടുണ്ട്. അര്‍ഹത ഉണ്ടായിട്ടും വിവിധ കാരണങ്ങളാല്‍ ആദ്യം തയാറാക്കിയ പട്ടികയില്‍ ഉള്‍പ്പെടാതെപോയ കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ വീടിനായി അപേക്ഷിക്കാന്‍ അവസരം. www.life2020.kerala.gov.in വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വീട്ടിലിരുന്നു സ്വന്തമായോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ തയാറാക്കിയിരിക്കുന്ന ഹെല്‍പ് ഡെസ്‌ക് വഴിയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാമെന്ന് ജില്ല കോഓഡിനേറ്റര്‍ സി.പി. സുനില്‍ അറിയിച്ചു. ഓണസമൃദ്ധി ഓണവിപണി വെച്ചൂച്ചിറയില്‍ നാളെമുതല്‍ പത്തനംതിട്ട: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് ഓണസമൃദ്ധി ഓണവിപണി വ്യാഴാഴ്​ച മുതല്‍ 30വരെ വെച്ചൂച്ചിറ എ.ടി.എം ഓഡിറ്റോറിയത്തില്‍ നടക്കും. ഉദ്ഘാടനം വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡൻറ്​ റോസമ്മ സ്‌കറിയ 10.30ന് നിര്‍വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.