കോവിഡ് ചികിത്സ: മല്ലപ്പള്ളിയിൽ 16 ആശുപത്രി ഒരുങ്ങുന്നു; 1260 കിടക്ക

മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്കിലെ എട്ട് പഞ്ചായത്തിലും കോവിഡ് ഫസ്​റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററുകൾ സജ്ജമായി. ഓരോ കേന്ദ്രങ്ങൾ വീതമാണ് മുൻഗണന ക്രമത്തിൽ ഒരുക്കിയിരിക്കുന്നത്. കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജിൽ തുരുത്തിക്കാട് ബി.എ.എം കോളജ് ഹോസ്​റ്റലിൽനിന്ന്​ കട്ടിലുകൾ എത്തിച്ചു. കീഴ്വായ്പൂര് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് മല്ലപ്പള്ളി ബഥനി വനിത ഹോസ്​റ്റലിലെയും സീയോൻപുരം ബൈബിൾ കോളജ് ഹോസ്​റ്റലിലെയും കട്ടിലുകൾ ഉപയോഗിക്കും. ഓരോ കട്ടിലിനൊപ്പവും ചെറിയ അലമാരി ഉൾ​െപ്പടെ ക്രമീകരിക്കാനുണ്ട്. 16 കേന്ദ്രത്തിലായി 1260 കിടക്കയാണ് ഒരുക്കുക. ഒരു പഞ്ചായത്തിൽ 100 പേരെ കിടത്തിച്ചികിത്സിക്കാൻ കഴിയണമെന്നതാണ് ലക്ഷ്യം. ഡോക്ടർമാർ, നഴ്‌സുമാർ മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർക്കായി പ്രത്യേകം മുറികൾ ഓരോ കേന്ദ്രത്തിലും ഉണ്ടാകും. 100 കിടക്കയിൽ താഴെയുള്ള കേന്ദ്രങ്ങൾക്ക് 25 ലക്ഷം രൂപവരെ ജില്ല ദുരന്ത നിവാരണ അതോറിറ്റി നൽകും. 100 മുതൽ 200വരെ കിടക്കയുള്ളവക്ക്​ 40 ലക്ഷം രൂപവരെ ചെലവ് ചെയ്യാം. ആനിക്കാട് -എമ്മാവൂസ് ധ്യാന കേന്ദ്രം (100കിടക്ക), മല്ലപ്പള്ളി-കീഴ്വായ്പൂര് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ (100), കുന്നന്താനം-അസാപ് ട്രെയിനിങ് സൻെറർ (150), കല്ലൂപ്പാറ-ഐ.എച്ച്.ആർ.ഡി കോളജ് (100), പുറമറ്റം -ഗവ.പോളിടെക്‌നിക് (100), കോട്ടാങ്ങൽ-ലിറ്റിൽ ഫ്ലവർ പള്ളി ഹാൾ (50), സൻെറ് ജോസഫ്‌ ഹൈസ്കൂൾ കുളത്തൂർ (50), കൊറ്റനാട് -പെരുമ്പെട്ടി കൊച്ചുഴത്തിൽ ഹാൾ (100), എഴുമറ്റൂർ -എം.സി.ആർ.ഡി നവജ്യോതി സ്കൂൾ (60) എന്നിവയാണ് ആദ്യപരിഗണനയിൽ പൂർത്തിയാക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറുമാർ ചെയർമാന്മാരും പഞ്ചായത്തിലെ ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർ കൺവീനറുമായ സമിതിയാണ് ഓരോ കേന്ദ്രത്തി​ൻെറയും പ്രവർത്തനം നിയന്ത്രിക്കുക. ആനിക്കാട്-ഈഡൻ ഗാർഡൻ കൺവെൻഷൻ സൻെറർ (100), മല്ലപ്പള്ളി -സൻെറ് പീറ്റേഴ്‌സ് ആൻഡ് സൻെറ് പോൾസ് ഓർത്തഡോക്സ് പള്ളി ഹാൾ (70), കീഴ്വായ്പൂര് മാർത്തോമ പള്ളി ഹാൾ(30). കല്ലൂപ്പാറ -മാർ ഡയനീഷ്യസ് സ്കൂൾ ഹാൾ (75), തുരുത്തിക്കാട് ബി.എ.എം കോളജ് (75), പുറമറ്റം-കവുങ്ങുംപ്രയാർ സൻെറ് തോമസ് മാർത്തോമ പള്ളി ഹാൾ (50), എഴുമറ്റൂർ -തെള്ളിയൂർ ശാലോം മാർത്തോമ പള്ളി ഹാൾ (50) എന്നിവയും സജ്ജമാക്കും. ഇൻസിഡൻറ് കമാൻഡർ കൂടിയായ തഹസിൽദാർ എം.ടി. ജയിംസ്, ഡെപ്യൂട്ടി തഹസിൽദാർ സുനിൽ പി. നായർ എന്നിവരുടെ നേതൃത്വത്തിലാണ്​ ക്രമീകരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.