പത്തനംതിട്ട മുസ്​ലിം ജമാഅത്ത് ആദരിക്കൽ 14ന്​

പത്തനംതിട്ട: പത്തനംതിട്ട മുസ്​ലിം ജമാഅത്ത് അംഗങ്ങളായ എസ്.എസ്.എൽ.സി, പ്ലസ് ടു കോഴ്സുകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചവർ, ബിരുദ ബിരുദാനന്തര കോഴ്സുകളിൽ ഉയർന്ന മാർക്ക് ലഭിച്ചവർ, 80ന് മുകളിൽ പ്രായമുള്ള ജമാഅത്ത് അംഗങ്ങൾ, ഗെസറ്റഡ് ഓഫിസർ റാങ്കിന് മുകളിൽ സർക്കാർ, ഇതര സർവിസുകളിൽ സേവനം അനുഷ്ഠിച്ചിരുന്നവർ എന്നിവരെ പ​ങ്കെടുപ്പിച്ച് 14ന് രാവിലെ 9.30ന് ജുമാമസ്ജിദ് അങ്കണത്തിൽ ആദരിക്കൽ പരിപാടി സംഘടിപ്പിക്കും. ഇതിനായി ഫോട്ടോ, ആധാർ കോപ്പി, വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റ് എന്നിവ 11ന് മുമ്പായി ജമാഅത്ത് ഓഫിസിൽ ഏൽപിക്കണമെന്ന് സെക്രട്ടറി അബ്ദുൽ നജീബ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.