കീഴ്​വായ്പൂര് സുബ്രഹ്മണ്യസ്വാമി ക്ഷേത്രോത്സവ കൊടിയേറ്റ് 13ന്

മല്ലപ്പള്ളി: കീഴ്​വായ്പൂര് കിഴക്കേടത്ത് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവം 13ന് തുടങ്ങുമെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡൻറ് ടി.ബി. അജികുമാർ തെക്കേതിൽ, സെക്രട്ടറി നന്ദു സി. പണിക്കർ കൊച്ചുപുത്തൂർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് ഏഴിന് തന്ത്രി പറമ്പൂരില്ലത്ത് പത്മനാഭൻ ഭട്ടതിരിയുടെ കാർമികത്വത്തിൽ കൊടിയേറും. 8.30ന് ലൈവ് ഇൻസ്ട്രുമൻെറൽ മ്യൂസിക് ബാൻഡ് സംഗീതനിശ അവതരിപ്പിക്കും. 14ന്​ രാത്രി എട്ടിന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. 15ന്​ രാത്രി എട്ടിന് മല്ലപ്പള്ളി മഴവിൽ വോയ്​സ് കരോക്കേ ഗാനമേള നടത്തും. 22ന്​ രാവിലെ ഒമ്പതിന് കൊടിയിറക്കി മഠത്തിൽകടവിലേക്ക് ആറാട്ടിനെഴുന്നള്ളിക്കും. ആറാട്ട് വരവിന് ക്ഷേത്രകലാപീഠം സംജിത്ത് സജൻ നയിക്കുന്ന പഞ്ചാരിമേളം, നീലംപേരൂർ സതീഷ് ചന്ദ്രന്‍റെ മയൂരനൃത്തം, വേഷച്ചമയങ്ങൾ എന്നിവയുണ്ടാകും. അന്നദാനത്തോടെ ഉത്സവം സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.