റാന്നിയിൽ 11 ക്യാമ്പുകള്‍

റാന്നി: വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരെ പാര്‍പ്പിക്കുന്നതിനായി . 399പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. അങ്ങാടിയില്‍ രണ്ട് ക്യാമ്പാണ് തുറന്നത്. പി.ജെ.ടി ഹാളില്‍ 12 കുടുംബങ്ങളും പുല്ലൂപ്രം പി.സി ഹൈസ്​കൂളില്‍ രണ്ടു കുടുബങ്ങളുമാണ് കഴിയുന്നത്. റാന്നിയില്‍ എം.എസ് സ്കൂളില്‍ എട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പെരുനാട് ബിമ്മരം കമ്യൂണിറ്റി ഹാളില്‍ 24, അട്ടത്തോട് ട്രൈബല്‍ സ്കൂളില്‍ 13 കുടുംബങ്ങളും കഴിയുന്നു. കിസുമം ഗവ. ഹൈസ്​കൂളില്‍ 2, തുലാപ്പള്ളി അയ്യന്‍മല വീട്ടില്‍ ആറ്​, കൊല്ലമുള വില്ലേജിലെ ഇടകടത്തിയില്‍ അഞ്ച്​, ഇടത്തികാവില്‍ നാല്​ എന്നിങ്ങനെയാണ് മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങളുടെ എണ്ണം. കൂടാതെ വടശ്ശേരിക്കര ഗവ. എല്‍.പി.എസില്‍ അഞ്ച്​ കുടുംബങ്ങളുമുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 22 അംഗ സംഘം റാന്നി ടി.ബിയിലെത്തി. ഇവരെ കഴിഞ്ഞ പ്രളയത്തില്‍ കൂടുതല്‍ ദുരിതങ്ങള്‍ നേരിട്ട സ്ഥലങ്ങളില്‍ വിന്യസിക്കും. ഇവരുടെ സഹായത്തിനായി കോന്നി അടവി ഇക്കോ ടൂറിസത്തിലെ കുട്ടവഞ്ചികളും തുഴച്ചില്‍ക്കാരും എത്തിയിട്ടുണ്ട്. വൈകീട്ടോടെ, മത്സ്യത്തൊഴിലാളികളും എത്തി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം റാന്നി താലൂക്ക്​ ഒാഫിസില്‍ തുറന്നിട്ടുണ്ട്. ഫോണ്‍: 04735 227442. കലക്ടര്‍ പി.ബി. നൂഹ്, രാജു എബ്രഹാം എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.