പത്തനംതിട്ട: ആശങ്ക വർധിപ്പിച്ച് ജില്ലയില്‍ കോവിഡ് ബാധിതരുടെ മരണം. ബുധനാഴ്ച രോഗം ബാധിച്ച 10 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച ഒമ്പതുപേർ മരണപ്പെട്ടിരുന്നു. രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ ചികിത്സയിൽ കഴിയുന്നവരുടെ ജീവൻ രക്ഷിക്കാനുള്ള പരിശ്രമം വേണ്ട രീതിയിൽ ഉണ്ടാകുന്നില്ലെന്ന് സംശയിക്കത്തക്ക രീതിയിലാണ് മരണസംഖ്യ വർധിക്കുന്നത്. മറ്റ് രോഗങ്ങളുള്ള പ്രായമേറിയവർക്കിടയിലാണ് മരണം കൂടുതലും. എന്നാൽ, ബുധനാഴ്ച മരിച്ച കൂട്ടത്തിൽ 50 കാരനും പെടും. തിരുവല്ല സ്വദേശി (92), അയിരൂര്‍ സ്വദേശി (81), അരുവാപുലം സ്വദേശി (72), ചെറുകോല്‍ സ്വദേശി (86), മല്ലപ്പള്ളി സ്വദേശി (66), നെടുമ്പ്രം സ്വദേശി (73), റാന്നി-പഴവങ്ങാടി സ്വദേശി (50), തിരുവല്ല സ്വദേശി (71), നാരങ്ങാനം സ്വദേശി (86), റാന്നി-അങ്ങാടി സ്വദേശി (74) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച 2475 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേസമയം 5150പേര്‍ രോഗമുക്തരാകുകയും ചെയ്തു. ആദ്യമാണ് ഇത്രയധികം പേർക്ക് ഒരുദിവസം രോഗമുക്തി റിപ്പോർട്ട് ചെയ്യുന്നത്. അടൂര്‍ 117, പന്തളം 95, പത്തനംതിട്ട 129, തിരുവല്ല 157, ആനിക്കാട് 35, ആറന്മുള 61, അരുവാപുലം 48, അയിരൂര്‍ 87, ചെന്നീര്‍ക്കര 23, ചെറുകോല്‍ 38, ചിറ്റാര്‍ 16, ഏറത്ത് 36, ഇലന്തൂര്‍ 31, ഏനാദിമംഗലം 30, ഇരവിപേരൂര്‍ 32, ഏഴംകുളം 30, എഴുമറ്റൂര്‍ 48, കടമ്പനാട് 40, കടപ്ര 43, കലഞ്ഞൂര്‍ 54, കല്ലൂപ്പാറ 34, കവിയൂര്‍ 24, കൊടുമണ്‍ 23, കോയിപ്രം 53, കോന്നി 125, കൊറ്റനാട് 15, കോട്ടാങ്ങല്‍ 26, കോഴഞ്ചേരി 52, കുളനട 44, കുന്നന്താനം 64, കുറ്റൂര്‍ 15, മലയാലപ്പുഴ 25, മല്ലപ്പള്ളി 98, മല്ലപ്പുഴശ്ശേരി 32, മെഴുവേലി 28, മൈലപ്ര 17, നാറാണംമൂഴി 10, നാരങ്ങാനം 31, നെടുമ്പ്രം 29, നിരണം 21, ഓമല്ലൂര്‍ 37, പള്ളിക്കല്‍ 65, പന്തളം-തെക്കേക്കര 20, പെരിങ്ങര 27, പ്രമാടം 71, പുറമറ്റം 33, റാന്നി 65, റാന്നി-പഴവങ്ങാടി 31, റാന്നി-അങ്ങാടി 16, റാന്നി-പെരുനാട് 18, സീതത്തോട് 33, തണ്ണിത്തോട് 12, തോട്ടപ്പുഴശ്ശേരി 30, തുമ്പമണ്‍ 19, വടശ്ശേരിക്കര 19, വള്ളിക്കോട് 28, വെച്ചൂച്ചിറ 35 എന്നിങ്ങനെയാണ് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ളകണക്ക്. 10663പേര്‍ നിലവിൽ രോഗികളായിട്ടുണ്ട്. ഇതില്‍ 290പേര്‍ ജില്ലക്ക് പുറത്ത് ചികിത്സയിലാണ്. കോവിഡ് പരിശോധനഫലം ഓണ്‍ലൈനില്‍ അറിയാം പത്തനംതിട്ട: ഓരോ വ്യക്തിക്കും അവരവരുടെ കോവിഡ് പരിശോധനഫലം ഓണ്‍ലൈനായി മൊബൈല്‍ ഫോണില്‍ അറിയാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി അറിയിച്ചു. ഇതിനായി ആദ്യം http://labsys.health.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഡൗണ്‍ലോഡ് ടെസ്റ്റ് റിപ്പോര്‍ട്ട് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. പരിശോധന സമയത്ത് ലഭിച്ച എസ്.ആര്‍.എഫ് ഐ.ഡി, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കുക. എസ്.ആര്‍.എഫ് ഐ.ഡി അറിയില്ലെങ്കില്‍ know your എസ്.ഐ.ഡി എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ശേഷം പരിശോധന നടത്തിയ തീയതി, ജില്ല, പേര്, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കി എസ്.ആര്‍.എഫ് ഐ.ഡി മനസ്സിലാക്കി തുടര്‍ന്ന് ലഭിക്കുന്ന പരിശോധനഫലം ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം. പരിശോധന പൂര്‍ത്തിയായാല്‍ ഉടന്‍ ഇപ്രകാരം റിസൽറ്റ് സ്വയം അറിയുവാന്‍ സാധിക്കും എന്നും ഫലം വരുന്നതിനായി കാത്തിരിക്കേണ്ടതില്ലെന്നും ഡി.എം.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.