പണിമുടക്ക് പൂർണം

തിരുവല്ല: ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ നടത്തിയ പണിമുടക്ക് തിരുവല്ലയിൽ പൂർണം. എടത്വ പള്ളി പെരുന്നാൾ പ്രമാണിച്ചുള്ള രണ്ട് സ്പെഷൽ സർവിസ് ഒഴിച്ചാൽ തിരുവല്ല ഡിപ്പോയിൽനിന്ന്​ മറ്റു സർവിസുകൾ ഒന്നും നടന്നില്ല. 20 ശതമാനം ജീവനക്കാർ മാത്രമാണ് ജോലിക്കെത്തിയത്. ബസുണ്ടാകുമെന്ന് പ്രതീക്ഷിച്ച് സ്റ്റാൻഡിലെത്തിയ നൂറുകണക്കിന് യാത്രക്കാർക്ക് സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടിവന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.