കെ.എസ്.ആർ.ടി.സി പണിമുടക്ക്​ പൂർണം

പത്തനംതിട്ട: ശമ്പളം മുടങ്ങിയതിനെത്തുടർന്ന്​ കെ.എസ്​.ആർ.ടി.സിയിലെ പ്രതിപക്ഷ സംഘടനകൾ ആഹ്വാനംചെയ്ത പണിമുടക്ക്​ ജില്ലയിൽ പൂർണം. ​ജില്ലയിലെ മുഴുവൻ ഡിപ്പോകളിലും ദീർഘദൂര, ഓർഡിനറി ഉൾപ്പെടെ ബസ്​ സർവിസുകൾ ഏറക്കുറെ മുടങ്ങി. പത്തനംതിട്ടയിൽനിന്ന്​ രാവിലെ തൃശൂർ സർവിസ്​ മാത്രം ഉണ്ടായി. യാത്രക്കാർക്ക്​ സ്വകാര്യ ബസുകളായിരുന്നു ആശ്രയം. തിരുവല്ല-പത്തനംതിട്ട റൂട്ടിൽ സ്വകാര്യ ബസുകളിൽ വലിയ തിരക്കാണ്​ അനുഭവപ്പെട്ടത്​. ജില്ലയിൽ പണിമുടക്ക്​​ പൂർണമെന്ന്​ കോൺഗ്രസ്​ അനുകൂല സംഘടനയായ ടി.ഡി.എഫ്​ ഭാരവാഹികൾ പറഞ്ഞു. മുഴുവൻ ജീവനക്കാരും സമരത്തെ പിന്തുണച്ചതായി ഭാരവാഹികൾ പറഞ്ഞു. ബി.ജെ.പിയുടെയും സി.പി.ഐയുടെയും സഘടനകളും പണിമുടക്കിൽ പ​​ങ്കെടുത്തു. എന്നാൽ, സി.ഐ.ടി.യു യൂനിയൻ സമര രംഗത്ത്​ ഇല്ലായിരുന്നെങ്കിലും അവരും സമരത്തോട്​ രഹസ്യമായി അനൂകൂലമായിരുന്നു. പത്തനംതിട്ട ഡിപ്പോയിൽ ടി.ഡി.എഫ്​ നേതൃത്വത്തിൽ എ.ടി.ഒ ഓഫിസ്​ ഉപരോധിച്ചു. സംസ്ഥാന ഓർഗനൈസിങ്​​ സെക്രട്ടറി പ്രദീപ്​കുമാർ ഉദ്​ഘാടനം ചെയ്തു. യൂനിറ്റ്​ പ്രസിഡന്‍റ്​ വി.ജി. ബിജു, സെക്രട്ടറി എൻ. വിനോദ്​, എ. ഷാനവാസ്​ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.