ദേശീയോദ്ഗ്രഥന സംഗമം നടത്തി

തിരുവല്ല: മതമൈത്രിക്കുവേണ്ടി പോരാടുന്ന നവ യുവസമൂഹത്തെ സൃഷ്ടിക്കാൻ യുവജനങ്ങൾ രംഗത്തിറങ്ങണമെന്ന് വൈ.എം.സി.എ മുൻ ദേശീയ പ്രസിഡന്‍റ്​ ഡോ. ലെബി ഫിലിപ് മാത്യു പറഞ്ഞു. വൈ.എം.സി.എ സർവകലാശാല വിദ്യാർഥി വിഭാഗമായ യൂനിവൈ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന സംഗമം തിരുവല്ലയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് ചെയർമാൻ ഗീവർഗീസ് ജോർജ്​ ആധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ വർഗീസ് അലക്സാണ്ടർ, റീജനൽ സെക്രട്ടറി ഡോ. റെജി വർഗീസ്, കെ.പി. ജോൺ, ജോ ഇലഞ്ഞിമൂട്ടിൽ, ലിജു മാത്യു, കെ.സി. മാത്യു, ലാലു തോമസ്, വർഗീസ് എം. അലക്സ്‌, തോമസ് വി. ജോൺ, കുരിയൻ സഖറിയ, നിധിയ സൂസൻ ജോ, ലിയോൺ ലാൽജി, ഷേർവിൻ മാത്യു ജേക്കബ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.