പത്തനംതിട്ട: കോണ്‍ഗ്രസ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കുനേരെയുള്ള കോന്നി എം.എല്‍.എ ജനീഷ് കുമാറിന്‍റെ അക്രമവും ഗുണ്ടായിസവും അവസാനിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ വാര്‍ത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സീതത്തോട് സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാനലിനുവേണ്ടി പ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്ന തണ്ണിത്തോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റ് ഷമീര്‍ തടത്തിലിനെയും സഹോദരന്‍ ഷമീന്‍ തടത്തിലിനെയും സീതത്തോട്ടിലെ ആങ്ങമൂഴിയില്‍ ഗുണ്ടകളുടെ സഹായത്തോടെ ആക്രമിച്ച് പരിക്ക് ഏല്‍പിച്ചതായി ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ഏഴിന് നടക്കുന്ന സീതത്തോട് സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് ആക്രമണം. എം.എല്‍.എക്കെതിരെ കേസേടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. സീതത്തോട് സർവിസ് സഹകരണ ബാങ്കില്‍ നടത്തിയ കോടികളുടെ അഴിമതി, ബന്ധുനിയമനം ഇവ ചോദ്യം ചെയ്യുകയും സീതത്തോട് ക്ഷീര സഹകരണസംഘം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാനലിനെ വിജയിപ്പിക്കാന്‍ നേതൃത്വം നല്‍കിയതിലെ വിരോധവുമാണ് ആക്രമണത്തിന് പിന്നിൽ. സീതത്തോട്, വടശ്ശേരിക്കര, കുമ്പളാംപൊയ്ക, കോന്നി, വകയാര്‍, ചന്ദനപ്പള്ളി, പറക്കോട് സര്‍വിസ് സഹകരണ ബാങ്കുകളിലും തിരുവല്ല, അടൂര്‍ അര്‍ബന്‍ സഹകരണ ബാങ്കുകളിലും ഏറ്റവും അവസാനം മൈലപ്ര സര്‍വിസ് സഹകരണ ബാങ്കിലും നടത്തിയ കോടികളുടെ തട്ടിപ്പിന് നേതൃത്വം നല്‍കുന്നത് സി.പി.എം നേതാക്കളാണെന്ന് വ്യക്തമായിട്ടും നടപടി എടുക്കാതെ എല്ലാ അഴിമതിക്കും സി.പി.എം ജില്ല നേതൃത്വം കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറവും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.