സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്​: കോൺഗ്രസ്​ സ്ഥാനാർഥിയെ മർദിച്ചെന്ന് പരാതി

ptl th2 ചിറ്റാർ: സീതത്തോട് സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ്​ സ്ഥാനാർഥിയെ കോന്നി എം.എൽ.എ ജനീഷ്​ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം മർദിച്ചതായി പരാതി. വ്യാഴാഴ്ച വൈകീട്ട് ആറോടെ ആങ്ങമൂഴി ജങ്​ഷനിലാണ് കോൺഗ്രസ്​ ബ്ലോക്ക് വൈസ് പ്രസിഡന്റ്​ കൂടിയായ ആങ്ങമൂഴി തടത്തിൽ ഷെമീറിനെ മർദിച്ചത്. പ്രചാരണം കഴിഞ്ഞ്​ ജങ്​​ഷനിൽ നിൽക്കുമ്പോഴാണ്​ സംഭവം. പാർട്ടി പ്രവർത്തകരെ കൂട്ടികൊണ്ടുവന്നാണ്​ ആക്രമിച്ചതെന്ന് ​ഷെമീർ പറയുന്നു. തെരഞ്ഞെടുപ്പ്​ ദിവസം കാണിച്ചുതരാമെന്ന്​ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട്​ ഷെമീറിന്‍റെ സഹോദരനെയും ചില കോൺഗ്രസ്​ പ്രവർത്തകരെയും സംഘം മർദിച്ചതായി പരാതിയുയർന്നു​. ​ ഷെമീർ തടത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.​ ഇന്നാണ്​ തെരഞ്ഞെടുപ്പ്​. കോൺഗ്രസ്​ വാർഡ്​ കമ്മിറ്റി മൂഴിയാർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് ​കോൺഗ്രസ് മണ്ഡലം കമ്മിറ്റി സീതത്തോട്ടിൽ പ്രതിഷേധ പ്രകടനം നടത്തി. ജോയൽ മാത്യു, രതീഷ് കെ. നായർ, അലൻ ജിയോ മൈക്കിൾ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.