ജല നടത്തം സംഘടിപ്പിച്ചു

തിരുവല്ല: തെളിനീരൊഴുകും നവകേരളം കാമ്പയിന്‍റെ ഭാഗമായി പെരിങ്ങര ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ചാത്തങ്കരിയിൽ ജലനടത്തം നടത്തി. ചാത്തങ്കരി-മുട്ടാർ ആറ്റുതീരത്ത് സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ ശാന്തമ്മ ആർ. നായർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എബ്രഹാം തോമസ്, ജയ എബ്രഹാം, ജില്ല കോഓഡിനേറ്റർ രാജൻ, ഫാ. വി.ടി. കുര്യൻ, പഞ്ചായത്ത് സെക്രട്ടറി ജോസ് ഈപ്പൻ, അശ്വതി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.