പന്തളം: പൂഴിക്കാട് ഗവ. യു.പി സ്കൂളിൽ ക്രാഫ്റ്റ്-22 ത്രിദിന ശില്പശാലക്ക് തുടക്കമായി. പഠിതാവിന്‍റെ ബൗദ്ധികവും മാനസികവും ശാരീരികവും സാമൂഹികവുമായ പരിവർത്തനങ്ങൾക്ക് ഉപയുക്തമായ പ്രവർത്തനങ്ങൾ കോർത്തിണക്കി 'ചെയ്തുപഠിക്കുക' പഠനതന്ത്രമാണ് സമഗ്ര ശിക്ഷ കേരള ക്രാഫ്റ്റ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ഇതിലൂടെ വിവിധ വിഷയങ്ങളുടെ പഠനനേട്ടങ്ങൾ ആസ്വാദ്യകരമായ അനുഭവങ്ങളിലൂടെ കുട്ടികളിൽ എത്തുന്നു. ആറാം ക്ലാസിലെ കുട്ടികൾക്കായി ബി.ആർ.സി നേതൃത്വത്തിൽ പൂഴിക്കാട് ഗവ. യു.പി സ്കൂളിൽ നടത്തിയ ക്യാമ്പ് പന്തളം നഗരസഭ ചെയർപേഴ്സൺ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ രാധാകൃഷ്ണൻ ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ഡി.പി.സി ലെജു പി. തോമസ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. സ്കൂൾ പ്രഥമാധ്യാപിക ബി. വിജയലക്ഷ്മി, പന്തളം ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എ.ആർ. സുധർമ, പന്തളം ബി.പി.സി പ്രകാശ് കുമാർ ജി., പി.ടി.എ പ്രസിഡന്‍റ് രമേശ് നാരായണൻ, സീനിയർ അസിസ്റ്റന്‍റ് ലളിത ടി. എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.