ഇടിമിന്നലിൽ ഡി.വൈ.എഫ്‌.ഐ സംസ്ഥാന സമ്മേളനത്തിലെ ശബ്​ദ സംവിധാനത്തിന്​ തകരാർ

പത്തനംതിട്ട: സംഭവിച്ചു. വെള്ളിയാഴ്ച വൈകീട്ട്​ ആറര​യോടെ സമ്മേളന വേദിയിൽ ഇടത്​ യുവജന സംഘടനാ നേതാക്കൾ പ​ങ്കെടുത്ത സെമിനാർ നടക്കുന്ന സമയത്താണ്​ ശക്തമായ ഇടിമിന്നൽ ഉണ്ടായത്​. ഉദ്​ഘാടകനായ മന്ത്രി മുഹമ്മദ്​ റിയാസ്​ സംസാരിച്ച്​ തുടങ്ങു​മ്പോഴായിരുന്നു സംഭവം. സ്​റ്റേജിന്​ മുന്നിലിരുന്ന ബോക്സുകൾ തകരാറിലായി. ആംപ്ലിഫയറും മറ്റ്​ സംവിധാനങ്ങളും ശക്തമായ വൈദ്യുതി പ്രവാഹം മൂലം തകരാറിലായി. ഇതേതുടർന്ന്​ അരമണിക്കൂറോളം യോഗം നിർത്തി തകരാർ പരിഹരിച്ച ശേഷമാണ്​ യോഗം പുനരാരംഭിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.