നാർകോട്ടിക് മൊബൈൽ സ്ക്വാഡ്​ പ്രവർത്തനം ഊർജിതമാകണം

പത്തനംതിട്ട: ജില്ലയിൽ വർധിക്കുന്ന ലഹരി മാഫിയകളുടെ പ്രവർത്തനം കർശനമായി തടയാൻ എക്സൈസ്, നാർകോട്ടിക് വിഭാഗങ്ങളുടെ മൊബൈൽ സ്ക്വാഡ്​ പ്രവർത്തനം ഗ്രാമ പ്രദേശങ്ങളിൽ ഊർജിതമാക്കണമെന്ന് ലഹരി നിർമാർജന സമിതി ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ കുറെ നാളുകളായി ഗ്രാമങ്ങൾ തോറും പാൻ മസാല, കഞ്ചാവ് എന്നിവയുടെ വിൽപന കൂടിവരികയാണ്. രാത്രിയും പകലും വ്യത്യാസം ഇല്ലാതെ ബസുകളിലും മറ്റു വാഹനങ്ങളിലും തമിഴ്നാട്ടിൽനിന്നും വ്യാപകമായി പാൻമസാല എത്തുന്നുണ്ട്. ഇത് തടയാൻ യാതൊരു വിധ നടപടിയും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. തിരുവല്ല, പത്തനംതിട്ട ടൗൺ, റാന്നി, കോന്നി എന്നിവിടങ്ങളിൽനിന്ന്​ ഏജൻസികൾ വഴിയാണ് കഞ്ചാവ് മറ്റുള്ള സ്ഥലങ്ങളിൽ എത്തിക്കുന്നത്. മറ്റു മയക്കു മരുന്നുകളുടെ ഉപയോഗവും യുവതി യുവാക്കൾക്കിടയിൽ കൂടി വരുന്നതായി യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്‍റ്​ അബ്ദുൽ റഷീദ് മൗലവി അധ്യക്ഷത വഹിച്ചു. ഹുസൈന്നാർ റാവുത്തർ, റിയാസ് ടി.എച്ച്, സുബൈർ കെ.എസ്., അബ്ദുൽ സലാം, സിറാജ് പീടികയിൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.