നിലംനികത്തൽ തടഞ്ഞു

തിരുവല്ല: കലുങ്ക് നിർമാണത്തിനായി നീക്കംചെയ്ത മണ്ണുപയോഗിച്ച് ചാത്തങ്കരിയിൽ നിലംനികത്താനുള്ള നീക്കം വാർഡ് മെംബറുടെ നേതൃത്വത്തിൽ തടഞ്ഞു. ചാത്തങ്കരി സ്വദേശിയായ ചാണ്ടി തോമസി‍ൻെറ ഉടമസ്ഥതയിലെ മൂന്നേക്കർ പാടത്തി‍ൻെറ ഒരുഭാഗം നികത്താനുള്ള നീക്കമാണ് വാർഡ് മെംബർ എബ്രഹാം തോമസി‍ൻെറ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ 11ഓടെ തടഞ്ഞത്. ചാത്തങ്കരി പാടത്തേക്ക് വെള്ളം എത്തിക്കുന്ന വളവനാരി തോടിന് കുറുകെ ജലസേചന വകുപ്പിൽനിന്ന്​ അനുവദിച്ച 55 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന കലുങ്ക് പണിയുടെ ഭാഗമായി നീക്കംചെയ്ത മണ്ണുപയോഗിച്ച് പാടം നികത്താനുള്ള നീക്കമാണ് തടഞ്ഞത്. അനധികൃത നികത്തൽ സംബന്ധിച്ച് റവന്യൂ വകുപ്പിന് പരാതി നൽകിയതായി വാർഡ് മെംബർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.