വടശ്ശേരിക്കര: നവീകരിച്ച കെട്ടിടവും ജീവനക്കാരുമെല്ലാം ഉണ്ടെങ്കിലും കുടിവെള്ളത്തിനായുള്ള പൈപ്പ് കണക്ഷൻ സ്ഥാപിക്കാത്തത് വടശ്ശേരിക്കര ഇടക്കുളം 35ാം നമ്പർ അംഗൻവാടിയിലെ കൊച്ചുകുട്ടികളെയും ജീവനക്കാരെയും ഏറെ ബുദ്ധിമുട്ടിക്കുന്നു. 11 കുട്ടികളുള്ള പുതുക്കിയ അംഗൻവാടി കെട്ടിടം ഒരുവർഷം മുമ്പാണ് പ്രവർത്തനം ആരംഭിക്കുന്നത്. മറ്റ് അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയിരുന്നെങ്കിലും വെള്ളത്തിനുള്ള മാർഗം തുടക്കം മുതലേ ഇല്ലായിരുന്നു. ഉടൻതന്നെ പൈപ്പ് കണക്ഷൻ സ്ഥാപിക്കുമെന്ന് അധികൃതർ ആവർത്തിക്കുന്നുണ്ടെങ്കിലും നാളിതുവരെയായി നടപടിയൊന്നുമായില്ല. നിലവിൽ അംഗൻവാടി ജീവനക്കാർ പുറത്തുനിന്ന് വെള്ളം പണം കൊടുത്ത് വാങ്ങിയാണ് സ്ഥാപനത്തിലെ ആവശ്യങ്ങൾ നിറവേറ്റുന്നത്. പുതുക്കിയ അംഗൻവാടി കെട്ടിടത്തിന് ചുറ്റുമതിലുണ്ടെങ്കിലും അതിന് ഗേറ്റ് സ്ഥാപിക്കാത്തതിനാൽ ജീവനക്കാർക്ക് കുട്ടികളെ ഇരുത്തിയിട്ട് വെള്ളമെടുക്കാൻ പുറത്തേക്ക് പോകാൻ കഴിയാത്ത അവസ്ഥയുമാണ്. പടം: കുടിവെള്ളമില്ലാത്ത ഇടക്കുളം അംഗൻവാടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.