ബാലമിത്രയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു

പത്തനംതിട്ട: ഏറ്റവും ഗുണനിലവാരമുള്ള ചികിത്സ പരമാവധി സൗജന്യമായി ജനങ്ങള്‍ക്ക് നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. അംഗൻവാടി കുട്ടികള്‍ക്കായുള്ള കുഷ്ഠരോഗ നിര്‍ണയ പരിപാടി ബാലമിത്രയുടെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും പത്തനംതിട്ട നാരങ്ങാനം 22ആം നമ്പര്‍ അംഗൻവാടിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ക്ഷയം, കുഷ്ഠം ഉൾപ്പെടെയുള്ള പകര്‍ച്ചവ്യാധികളെ 2025 ഓടു കൂടി സംസ്ഥാനത്തുനിന്ന് തുടച്ചുനീക്കും. മാതൃമരണനിരക്കും ശിശുമരണനിരക്കും ഏറ്റവും കുറവ് കേരളത്തിലാണ്. ഇത്തരത്തില്‍ പൊതുജനാരോഗ്യ രംഗത്ത് വികസന മുന്നേറ്റമുണ്ടായതിനുകാരണം പതിറ്റാണ്ടുകളായുള്ള കേരളത്തി‍ൻെറ പ്രവര്‍ത്തനമാണ്. കുട്ടികളിലെ കുഷ്ഠരോഗബാധ പ്രാരംഭത്തിലെ കണ്ടുപിടിച്ച് വിവിധ ഔഷധചികിത്സ ലഭ്യമാക്കുക, കുഷ്ഠരോഗം മൂലം കുട്ടികള്‍ക്ക് വൈകല്യം സംഭവിക്കുന്നത് തടയുക എന്നിവയാണ് പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ആന്‍റോ ആന്‍റണി എം.പി മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സാറാ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ജെ. ഇന്ദിരാദേവി, നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്‍റ്​ മിനി സോമരാജ്, ജില്ല പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് വി.ആര്‍. രാജു, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. വിദ്യ, ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍മാരായ വി. മീനാക്ഷി, വി. അനില്‍, സോഫി ജേക്കബ്, ഡോ. എസ്. ശ്രീകുമാര്‍, കെ.എന്‍. അജയ്, ഡോ. രചന ചിദംബരം, സാലി ലാലു, അബിദബായി, കെ.ആര്‍. അനീഷ, റസിയ സണ്ണി, പി.എസ്. തസ്‌നിം, ആര്‍. നിഷ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ അടിക്കുറിപ്പ്- mail........ ബാലമിത്ര മിനിസ്റ്റര്‍-അംഗൻവാടി കുട്ടികള്‍ക്കായുള്ള കുഷ്ഠരോഗ നിര്‍ണയ പരിപാടി ബാലമിത്രയുടെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും പത്തനംതിട്ട നാരങ്ങാനം 22ആം നമ്പര്‍ അംഗൻവാടിയില്‍ മന്ത്രി വീണാ ജോര്‍ജ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.