ജില്ല റിസോഴ്‌സ് സെന്‍റര്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

പത്തനംതിട്ട: ജില്ല റിസോഴ്സ് സെന്‍ററി‍ൻെറ തുടര്‍പ്രവര്‍ത്തനങ്ങള്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സാറ തോമസി‍ൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. പ്രാദേശികമായി നടപ്പാക്കേണ്ട പദ്ധതികളുടെ ആസൂത്രണം മാത്രമാകാതെ പദ്ധതികള്‍ കാര്യക്ഷമമായും സമയബന്ധിതമായും നടത്തണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്​ വേണ്ടസഹായങ്ങള്‍ നല്‍കണമെന്നും നോഡല്‍ പ്രോജക്ടുകള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നും വൈസ് പ്രസിഡന്‍റ്​ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വ്യവസായ സംരംഭങ്ങളുടെ യൂനിറ്റ് ആരംഭിക്കണമെന്നും വരുമാനദായക പ്രവൃത്തികള്‍ക്ക് ഊന്നല്‍ നല്‍കണമെന്നും ജില്ല പ്ലാനിങ്​ ഓഫിസര്‍ സാബു സി. മാത്യു പറഞ്ഞു. ഉപസമിതികളുടെ പ്രതിനിധികള്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ യോഗത്തില്‍ പങ്കുവെച്ചു. ജില്ലയുടെ വികസന മുന്നേറ്റത്തിന്​ വിവിധ മേഖലകള്‍ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. എ.ഡി.എം അലക്സ് പി. തോമസും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.