പത്തനംതിട്ട: സംസ്ഥാന സര്‍ക്കാറിൻെറ 'അംബേദ്കര്‍ ഗ്രാമം' പദ്ധതിയിലൂടെ ഏഴംകുളം ചിത്തിര കോളനിയും സമഗ്ര വികസനത്തിനൊരുങ്ങുന്നു. സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വകുപ്പിന് കീഴില്‍ ഒരുകോടി അനുവദിച്ചത് വഴിയാണ് കോളനിയില്‍ വികസനപ്രവൃത്തികള്‍ക്ക് അവസരം ഒരുങ്ങുന്നത്. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയില്‍ എത്തിക്കുകയെന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. കുടിവെള്ള വിതരണം, റോഡ് നിര്‍മാണം, ഡ്രെയ്നേജ് നിര്‍മാണം, വീട് നവീകരണം, വൈദ്യുതീകരണം, രണ്ട് റോഡുകളെ ബന്ധിപ്പിക്കുന്ന പാലം എന്നിങ്ങനെ അടിസ്ഥാനവികസനത്തിന് ഊന്നല്‍ നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന നിര്‍മിതി കേന്ദ്രമാണ് പ്രവൃത്തി നടപ്പാക്കുന്നത്. കോളനി നവീകരണവുമായി ബന്ധപ്പെട്ട് ചിത്തിര കോളനി നിവാസികളുടെ യോഗം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. തുളസീധരന്‍ പിള്ളയുടെ അധ്യക്ഷതയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബര്‍ രജിത ജയ്‌സണ്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ മഞ്ജു, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് പ്രസന്നകുമാര്‍, ജില്ല പട്ടികജാതി വികസന സമിതി അംഗം കുറുമ്പകര രാമകൃഷ്ണന്‍, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജി. രാധാകൃഷ്ണന്‍, പട്ടികജാതി വികസന ഓഫിസര്‍ റാണി, സ്റ്റേറ്റ് നിര്‍മിതികേന്ദ്രം റീജനല്‍ എൻജിനീയര്‍ എല്‍. ഷീജ തുടങ്ങിയവര്‍ പങ്കെടുത്തു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ചെയര്‍മാനായും വാര്‍ഡ് മെംബര്‍, പട്ടികജാതി കോഓഡിനേറ്റര്‍, കോളനിയിലെ രണ്ട് അംഗങ്ങള്‍ എന്നിങ്ങനെ മോണിറ്ററിങ് കമ്മിറ്റിയും രൂപവത്കരിച്ചു. ഫോട്ടോ PTL 10 CHITHIRA ചിത്തിര കോളനി ഗുണഭോക്താക്കളുടെ യോഗം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.