വിദ്യാർഥികൾക്കായി അവധിക്കാല ശിൽപശാല

പത്തനംതിട്ട: കാതോലിക്കേറ്റ് കോളജും എം.ജി യൂനിവേഴ്സിറ്റി ബിസിനസ് ഇന്നോവേഷൻ കൗൺസിലും കേരള സ്റ്റാർട്ടപ് മിഷനും അമൽ ജ്യോതി എൻജിനീയറിങ് കോളജും ചേർന്ന് 10​ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി നാലുദിവസത്തെ ശില്പശാല മേയ് നാലു മുതൽ നടത്തും. കാതോലിക്കേറ്റ് കോളജിലെ കോ ഇൻക്യുബേഷൻ സെന്‍റർ, ബോട്ടണി, കെമിസ്ട്രി, മാത്‍സ്, ഫിസിക്സ്, സുവോളജി എന്നീ സയൻസ് വകുപ്പുകളുടെയും ഐ.ക്യു.എ.സിയുടെയും നേതൃത്വത്തിലാണ് ശില്പശാല. നൂതന സയൻസ് ആശയങ്ങൾ കണ്ടെത്തി വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയ കച്ചവട സംരംഭങ്ങൾ തുടങ്ങാൻ വിദ്യാർഥികളെ പ്രേരിപ്പിക്കാനും അതോടൊപ്പം സയൻസ്​ വിഷയത്തിൽ കൂടുതൽ വ്യക്തത ആർജിക്കാനും ശില്പശാല ലക്ഷ്യമിടുന്നു. ആദ്യം രജിസ്‌റ്റർ ചെയ്യുന്ന 30 പേർക്ക് അഡ്മിഷൻ ലഭിക്കും. അവസാന തീയതി ഈ മാസം 30. ഫോൺ: 9445280892,9446462295. ക്ഷുദ്രജീവി പ്രഖ്യാപനം; സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണം -എന്‍.എം. രാജു പത്തനംതിട്ട: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനാവില്ലെന്ന കേന്ദ്രനയത്തെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് കേരള കോണ്‍ഗ്രസ് എം ജില്ല പ്രസിഡന്‍റ്​ എന്‍.എം. രാജു ആവശ്യപ്പെട്ടു. അടുത്ത നിയമസഭ സമ്മേളനത്തില്‍ ഇതിനായി പ്രത്യേക ബില്‍ അവതരിപ്പിക്കണം. മനുഷ്യജീവനെക്കാള്‍ വില പുലിക്കും കടുവക്കുമുണ്ടെന്നാണ് കേന്ദ്ര നിലപാട്. ഇത് മനുഷ്യത്വരഹിതവും കര്‍ഷകവിരുദ്ധവുമായ നിലപാടാണ്. ഇതിനെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.